ഹമാസിനെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍.. നസേര്‍ ആശുപത്രി തകര്‍ത്ത് ഹമാസ് നേതാവ് ഇസ്‌മെയില്‍ ബര്‍ങൂമിനെ വധിച്ചു...തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍..

ലോകത്തിന് മുന്നിൽ മറ്റൊരു യുദ്ധമെന്ന ആശങ്കയുയർത്തി ഇസ്രായേൽ - ലെബനൻ സംഘർഷം രൂക്ഷമാകുന്നു. തുടക്കത്തിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം കൈവിട്ടു പോവുകയായിരുന്നു . രണ്ട് രാജ്യങ്ങളും അടിയും തിരിച്ചടിയും തുടരുന്നതാണ് ആശങ്ക വർധിക്കാൻ കാരണം. ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് വ്യോമാക്രമണം നടത്തിയതിനുള്ള മറുപടിയായി ഇസ്രയേൽ കനത്ത തിരിച്ചടിയാണ് ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്നത്. തെക്കൻ ലബനനിലെ രണ്ട് നഗരങ്ങളിലേക്ക് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഇസ്രായേല്‍ ബന്ദികളെ വിട്ടുനല്‍കാന്‍ തയ്യാറാകാത്ത ഹമാസിനെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍. ഹമാസ് നേതൃനിരയിലെ കൂടുതല്‍ നേതാക്കളെ വധിക്കുകയാണ് ഇസ്രായേല്‍. ഗാസയിലെ നസേര്‍ ആശുപത്രി തകര്‍ത്ത് ഹമാസ് നേതാവ് ഇസ്‌മെയില്‍ ബര്‍ങൂമിനെ വധിച്ചു. ഹമാസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്‌മെയിന്റെ വധം.ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യവും വെളിപ്പെടുത്തി. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രയേല്‍ ആക്രമണം.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്മായില്‍ ബര്‍ഹൂം ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെ തെക്കന്‍ ഗാസയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടിരുന്നു. നസേര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
ഖാന്‍ യൂനിസിലെ ആശുപത്രിയുടെ സര്‍ജിക്കല്‍ കെട്ടിടത്തില്‍ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.രഹസ്യാന്വേഷണ വിവരങ്ങളെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും സ്ഥലത്ത് നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് കൃത്യമായ ആയുധങ്ങള്‍ ഉപയോഗിച്ചതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടത് ഹമാസ് നേതാവ് ഇസ്‌മെയില്‍ ബര്‍ഹൂം ആണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്ടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഒരിടവേളക്ക് ശേഷം ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയത്.
https://www.facebook.com/Malayalivartha