ടൈറ്റാനിക് ദുരന്തം സംഭവിച്ചിട്ട് ഒരു നൂറ്റാണ്ടിലേറെയായി..കടലിനടിയിലെ അന്ത്യവിശ്രമക്കാഴ്ച.. കൂടുതല്‍ വിശദാംശങ്ങളോടെ ഡിജിറ്റലായി പുനഃസൃഷ്ടിച്ചിരിക്കുകയാണ്..

ലോകം ഞെട്ടലോടെ കേട്ട വാർത്തയാണ് ടൈറ്റാനിക് കപ്പൽ ദുരന്തം. അന്നുവരെ കണ്ടിട്ടില്ലാത്ത വലുപ്പത്തിലും സൗകര്യത്തിലും ആയിരുന്നു ടൈറ്റാനിക് നിർമിച്ചത്. എന്നാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽദുരന്തമായി കലാശിക്കാൻ ആയിരുന്നു ടൈറ്റാനിക്കിന്റെ വിധി. ആ മഹാദുരന്തം സിനിമ ആയപ്പോൾ, വെള്ളിത്തിരയിൽ തരംഗമായി. ടൈറ്റാനിക്കിനെക്കുറിച്ചുള്ള വിശേഷങ്ങൾ കേൾക്കാനും പറയാനും ആളുകൾക്ക് ആവേശമാണ്.
ദുരന്തം നടന്ന് നൂറ്റാണ്ട് ഒന്നു കഴിഞ്ഞിട്ടും ടൈറ്റാനിക്കിനെക്കുറിച്ചുള്ള വിശേഷങ്ങൾ ആളുകൾ താൽപര്യത്തോടെയാണ് കേൾക്കുന്നത്.വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ ആഴങ്ങളിൽ ടൈറ്റാനിക് ദുരന്തം സംഭവിച്ചിട്ട് ഒരു നൂറ്റാണ്ടിലേറെയായി.ലോകത്തെ നടുക്കിയ അതിദാരുണ ദുരന്തത്തിനൊടുവില്‍ ഒരു നൂറ്റാണ്ടിലേറെക്കാലം നോര്‍ത്ത് അറ്റ്‌ലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടില്‍ അന്ത്യവിശ്രമം കൊള്ളുകയാണ് ടൈറ്റാനിക് എന്ന അത്യാഢംബര കപ്പല്‍. ഇപ്പോഴിതാ,
ടൈറ്റാനിക്കിന്റെ കടലിനടിയിലെ അന്ത്യവിശ്രമക്കാഴ്ച കൂടുതല്‍ വിശദാംശങ്ങളോടെ ഡിജിറ്റലായി പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകര്‍. ടൈറ്റാനിക്കിൻ്റെ അവസാന നിമിഷങ്ങൾ ഇപ്പോൾ അഭൂതപൂർവ്വമായ വിശദാംശങ്ങളോടെ ഡിജിറ്റലായി പുനർനിർമ്മിച്ചിരിക്കുന്നത് . ടൈറ്റാനിക് ദുരന്തത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ ഈ ഡിജിറ്റല്‍ മോഡലിന് സാധിക്കും.അത്യാധുനിക അണ്ടര്‍വാട്ടര്‍ സ്‌കാനിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ഡിജിറ്റല്‍ മോഡല്‍ സൃഷ്ടിച്ചെടുത്തത്. 'ടൈറ്റാനിക്: ദി ഡിജിറ്റല്‍ റിസറെക്ഷന്‍' എന്ന നാഷണല്‍ ജ്യോഗ്രഫിക്കിന്റെ
പുതിയ ഡോക്യുമെന്ററിയിലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉയര്‍ന്ന റെസലൂഷനിലുള്ള 7,15000-ല്‍ ഏറെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ടൈറ്റാനിക്കിന്റെ പൂര്‍ണരൂപത്തിലുള്ള ത്രീഡി മോഡല്‍ പുനര്‍നിര്‍മിച്ചത്. ടൈറ്റാനിക്കിന്റെ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും കൃത്യമായ മോഡലെന്നാണ് നാഷണല്‍ ജ്യോഗ്രഫിക് ഇതിനെ വിശേഷിപ്പിക്കുന്നത്.ഇപ്പോഴും ടൈറ്റാനിക്കിലെ കുറിച്ചുള്ള പല ദുരൂഹതകളും ചുരുളഴിയാതെ തന്നെ കിടക്കുകയാണ് . ഇപ്പോഴും നിരവധി ആളുകളാണ് ഇതിന് കുറിച്ച് ഗവേഷണം നടത്തി കൊണ്ട് ഇരിക്കുന്നത് .
https://www.facebook.com/Malayalivartha