കോക്പിറ്റിലുള്ള സഹപൈലറ്റ് കുഴഞ്ഞു വീണു

വിമാനം പറക്കുന്നതിനിടെ കോക്പിറ്റിലുള്ള സഹപൈലറ്റ് കുഴഞ്ഞുവീഴുന്നു, 10 മിനിറ്റ് വിമാനം മനുഷ്യനിയന്ത്രണമില്ലാതെ പറക്കുന്നു. പൈലറ്റ് ശുചിമുറിയില്‍ പോയ സമയത്തായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നു നടന്നതാണ്. 199 യാത്രക്കാരും 6 ജീവനക്കാരുമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നു സ്‌പെയിനിലെ സവിലിലേക്കു പറന്ന ലുഫ്താന്‍സ വിമാനത്തിലാണ് ഇതെല്ലാമുണ്ടായത്. ജര്‍മന്‍ വാര്‍ത്താ ഏജന്‍സി ഡിപിഎ ആണ് വിവരം പുറത്തുവിട്ടത്.
അബോധാവസ്ഥയിലായ സഹപൈലറ്റ് പരിഭ്രാന്തിയില്‍ പല നിയന്ത്രണസംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഓട്ടോപൈലറ്റ് മോഡില്‍ ആയിരുന്നതിനാല്‍ വിമാനം സുഗമമായി യാത്ര തുടര്‍ന്നു. ശുചിമുറിയില്‍നിന്നു തിരിച്ചെത്തിയ പൈലറ്റ് പതിവുപോലെ കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സഹപൈലറ്റിന്റെ 'അനുമതി' കിട്ടിയില്ല. തുടര്‍ന്ന് പൈലറ്റ് വാതില്‍ തുറക്കാനുള്ള എമര്‍ജന്‍സി കോഡ് ടൈപ്പ് ചെയ്യുമ്പോഴേക്കും സഹപൈലറ്റ് എങ്ങനെയോ തുറന്നുകൊടുത്തു. നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ് വിമാനം മഡ്രിഡില്‍ അടിയന്തരമായി ഇറക്കി സഹപൈലറ്റിനെ ആശുപത്രിയിലാക്കി.
https://www.facebook.com/Malayalivartha