ഇന്ത്യയുമായുള്ള സംഘർഷം ധനസഹായത്തെ ബാധിക്കും; പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി രാജ്യാന്തര നാണയനിധി..!

പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി രാജ്യാന്തര നാണയനിധി..! ഇന്ത്യയുമായുള്ള സംഘർഷം കൂടിയാൽ അത് ധനസഹായത്തെ ബാധിക്കുമെന്നാണ് രാജ്യാന്തര നാണയനിധി മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . വാർഷിക ബജറ്റ് 17,60,000 കോടിയായി ഉയർത്തണമെന്നതടക്കമുള്ള കർശന ഉപാധികളാണ് ഐഎംഎഫ് ധനസഹായം നൽകാൻ പാക്കിസ്ഥാനു മുന്നിൽ വച്ചിരിക്കുന്നത് .
ഈ തുകയിൽ 1,07,000 കോടി വികസന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണമെന്നും നിർദേശിച്ചു . ഇത് ഉൾപ്പെടെ പുതിയ 11 ഉപാധികൾ പാക്കിസ്ഥാനു മുന്നിൽ ഐഎംഎഫ് വച്ചിട്ടുണ്ട് . ധനസഹായത്തിനായി പാക്കിസ്ഥാനു മുന്നിൽ ഐഎംഎഫ് വയ്ക്കുന്ന ഉപാധികൾ 50 ആയി ഉയരുകയും ചെയ്തു.
ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകള്‍ പാക്കിസ്ഥാനിലെ വിപണിയെയും നിക്ഷേപങ്ങളെയും നേരിട്ട് സ്വാധീനിക്കും. ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുകയാണെങ്കിൽ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ലക്ഷ്യം കാണുന്നതില്‍ ഭീഷണി നേരിടും എന്ന കർശന സന്ദേശവും ഐഎംഎഫ് പാക്കിസ്ഥാനു നൽകുന്നുണ്ട് എന്നതും ശ്രദ്ധേയം.
https://www.facebook.com/Malayalivartha