ജപ്പാനിലെ ‘പുതിയ ബാബ വാംഗ’ .. ജപ്പാനും ഫിലിപ്പീന്‍സും ഇടയിലുള്ള കടലില്‍ ഭീമന്‍ ഭൂചലനം.. ഭൂകമ്പത്തെക്കാള്‍ മൂന്നു മടങ്ങ് ഉയരത്തിലുള്ള തിരമാലകള്‍ തീരത്തേക്ക് എത്തുമെന്ന് തത്സുക്കി മുന്നറിയിപ്പ്..

ഇനി പറയുന്നത് ജപ്പാനിലെ ‘പുതിയ ബാബ വാംഗ’ എന്നറിയപ്പെടുന്ന ഒരു ജാപ്പനീസ് മാംഗ കലാകാരിയായ റിയോ തത്സുകിയെക്കുറിച്ചാണ്, കാരണം അവരും വലിയ പ്രവചനങ്ങൾ നടത്തിയിരുന്നു, അവയിൽ ചിലത് യാഥാർത്ഥ്യവുമായി. വാസ്തവത്തിൽ, അവരുടെ പ്രവചനങ്ങളെ ‘അസ്വസ്ഥമാക്കും വിധം കൃത്യം’ എന്നാണ് വിശേഷിപ്പിക്കുന്നത്.ഒരു റിപ്പോർട്ട് അനുസരിച്ച്, അവരുടെ ചില പ്രവചനങ്ങൾ വ്യാപകമായ ആശങ്കയും ഉത്കണ്ഠയും സൃഷ്ടിച്ചിട്ടുണ്ട്. 2025 ജൂലൈയിൽ സംഭവിക്കുന്ന ഒരു വലിയ ദുരന്തത്തെക്കുറിച്ച് ആണ് അവർ പ്രവചിച്ചിരിക്കുന്നത്.
ഈ പ്രവചനത്തിന് പുറമെ, 2011 ലെ തോഹോകു ഭൂകമ്പവും പ്രമുഖ വ്യക്തികളുടെ മരണവും റിയോ തത്സുകി പ്രവചിച്ചതായി റിപ്പോർട്ടുണ്ട്.
ലോകപ്രശസ്ത ബള്‍ഗേറിയന്‍ ദൈവദര്‍ശിനിയായ ബാബാ വാങയുടെ ജാപ്പനീസ് സമാനതയെന്നറിയപ്പെടുന്ന റിയോ തത്സുക്കിയുടെ പുതിയ ദുരന്ത പ്രവചനത്തെ തുടര്‍ന്ന് ജാപ്പാനിലേക്കുള്ള വിനോദസഞ്ചാരിയില്‍ വലിയതോതില്‍ ഇങ്ങോട്ടുള്ള വരവ് റദ്ദാക്കിയിരിക്കുന്നു. 2025 ജൂലൈയില്‍ ജപ്പാനും ഫിലിപ്പീന്‍സും ഇടയിലുള്ള കടലില്‍ ഭീമന്‍ ക്റാക്ക് ഉണ്ടായി അതിനാല്‍ തോഹോകു ഭൂകമ്പത്തെക്കാള്‍ മൂന്നു മടങ്ങ് ഉയരത്തിലുള്ള തിരമാലകള്‍ തീരത്തേക്ക് എത്തുമെന്ന് തത്സുക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു.
തത്സുക്കി 1999ല്‍ പ്രസിദ്ധീകരിച്ച 'ദി ഫ്യൂച്ചര്‍ ഐ സോ' എന്ന പുസ്തകത്തിലൂടെയാണ് ഈ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. പിന്നീട് 2021ല്‍ അപ്‌ഡേറ്റ് ചെയ്ത പതിപ്പില്‍, 2025ന്റെ മധ്യഭാഗത്ത് ഒരു വലിയ ദുരന്തം ഉണ്ടാകുമെന്ന് തത്സുക്കി രേഖപ്പെടുത്തി. ഈ പ്രവചനത്തിന്റെ തീയതി അടുത്തുവരുന്നതിനാലാണ് യാത്രക്കാരില്‍ ഭീതിയുയര്‍ന്നത്.ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്‍സിയായ ഡബ്‌ള്യുഡബ്‌ള്യുപികെജിയുടെ മാനേജിംഗ് ഡയറക്ടര്‍ സിഎന്‍ യുവെന്‍ പറഞ്ഞത് പ്രകാരം, ഈസ്റ്റര്‍ അവധിക്കാലത്ത് മാത്രം ജാപ്പാനിലേക്കുള്ള ബുക്കിംഗുകള്‍ 50 ശതമാനം കുറവായി. അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഈ എണ്ണം ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha