ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചര്‍ച്ച ഇന്ന് ...ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചര്‍ച്ച ഇന്ന് നടക്കും. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സമയം നാലു മണിക്ക് മോദി ചൈനയിലെ ടിന്‍ജിയാനില്‍ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് വ്യക്തമാക്കി മോദി.
ഏഴു കൊല്ലത്തിനു ശേഷം ചൈനീസ് മണ്ണിലിറങ്ങിയ നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്. ജപ്പാനിലെ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയാണ് മോദി ചൈനയിലിറങ്ങിയത്. ടോക്യോയില്‍ നിന്ന് ആല്‍ഫ എക്‌സ് ബുള്ളറ്റ് ട്രെയിനില്‍ അടുത്ത നഗരമായ സന്‍ഡൈയില്‍ എത്തിയ പ്രധാനമന്ത്രിയെ ജാപ്പനീസ് ജനത മോദി സാന്‍ എന്ന് വിളിച്ച് സ്വീകരിച്ചിരുന്നു.
ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെറു ഇഷിബ മോദിക്ക് ഉച്ചവിരുന്ന് നല്‍കി. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വികസനത്തിന് ജപ്പാന് ഏറെ സംഭാവന നല്‍കാനാകുമെന്ന് വിവിധ പ്രവിശ്യകളുടെ ഗവര്‍ണ്ണര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി മോദി . ജപ്പാനിലെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യന്‍ സമയം വൈകുന്നേരം നാലിന് മോദി ചൈനയിലെ ടിന്‍ജിയാനിലെത്തി. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്കിനെ കാണും. നാല്പത്തിയഞ്ചു മിനിറ്റ് കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.
അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനുള്ള നീക്കങ്ങള്‍ രണ്ട്് നേതാക്കളും വിലയിരുത്തും. തീരുവ അടക്കം വ്യാപാര രംഗത്തെ വിഷയങ്ങള്‍ ഉയര്‍ന്നു വരാനാണ് സാധ്യതയേറെയുള്ളത്.
https://www.facebook.com/Malayalivartha