പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. ഷാങ്ഹായ് ഉച്ചകോടിയ്ക്കായി ചൈനയിലേക്ക് പുറപ്പെടും മുന്‍പ് ശനിയാഴ്ചയാണ് മോദിയെ സെലന്‍സ്‌കി വിളിച്ചത്. റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും ചര്‍ച്ച നടത്തി.
സെലന്‍സ്‌കി വിളിച്ച കാര്യം മോദി സമൂഹ മാധ്യമത്തിലൂടെ പങ്കിട്ടു. 'ഇന്നത്തെ ഫോണ്‍കോളിന് പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് നന്ദി. നിലവിലെ സംഘര്‍ഷം, അതിന്റെ മനുഷ്യത്വപരമായ വശങ്ങള്‍, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരസ്പരം പങ്കിട്ടു. ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകും'- മോദി കുറിക്കുകയുണ്ടായി.
സെലന്‍സ്‌കിയും മോദിയുമായി സംസാരിച്ചതിനെ കുറിച്ച് എക്‌സില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സമീപ ദിവസങ്ങളില്‍ സംസാരിച്ചതു സംബന്ധിച്ച വിവരങ്ങള്‍ മോദിയെ അറിയിച്ചതായി സെലന്‍സ്‌കി കുറിപ്പില്‍ പറയുന്നുണ്ട്. പുടിനുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധത അദ്ദേഹം ആവര്‍ത്തിച്ചെന്നും സെലന്‍സ്‌കി.
"
https://www.facebook.com/Malayalivartha