പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തി. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങ് പിംഗിനോട് പറയുകയും ചെയ്തു.
2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍വച്ച് മോദിയും ഷി ജിങ് പിംഗും നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു.ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇരുനേതാക്കളും വീണ്ടും ചര്‍ച്ച നടത്തിയത്. '
കഴിഞ്ഞ വര്‍ഷം, കസാനില്‍ ഞങ്ങള്‍ നടത്തിയ ചര്‍ച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ലൊരു ദിശാബോധം നല്‍കുകയും ചെയ്തു. അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് പിന്നാലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു'- മോദി വ്യക്തമാക്കി.
ടിബറ്റ് മേഖലയിലേക്കുള്ള കൈലാസ മാനസരോവര്‍ യാത്ര പുനരാരംഭിച്ചതായും ഇരു രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ഇരു രാജ്യങ്ങളിലെയും 2.8 ബില്യണ്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഒരു മണിക്കൂറോളമാണ് ഇരുനേതാക്കളും ചര്‍ച്ചനടത്തിയത്. ഏഴു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha