അഫ്ഗാനില്‍ ഭൂചലനം...അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് ഭൂചലനം

പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള കിഴക്കന്‍ അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് ഭൂചലനം. പ്രദേശത്ത് ഞായറാഴ്ച വൈകി 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിനടുത്ത് എട്ട് കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായത്.
ഇരുപതോളം പേര്‍ ഭൂകമ്പത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്.
ആദ്യം ഭൂചലനമുണ്ടായി ഏകദേശം 20 മിനിറ്റിനുശേഷം ഇതേ പ്രവിശ്യയില്‍ രണ്ടാമതും ഭൂകമ്പം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 10 കിലോമീറ്റര്‍ ആഴത്തിലുള്ളതായിരുന്നു.
ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും ഇന്ത്യയില്‍ ഡല്‍ഹിയിലുമുണ്ടായി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയുടെ അതിര്‍ത്തിയിലും നാശനഷ്ടങ്ങളുണ്ടായി.
https://www.facebook.com/Malayalivartha