രണ്ടാം ലോക മഹായുദ്ധത്തിന്റെ 80ാം വാര്‍ഷികത്തില്‍ ചൈനയില്‍ നടക്കുന്ന മിലിട്ടറി പരേഡില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പുറപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍

രണ്ടാം ലോക മഹായുദ്ധത്തിന്റെ 80ാം വാര്‍ഷികത്തില്‍ ചൈനയില്‍ നടക്കുന്ന മിലിട്ടറി പരേഡില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പുറപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രത്യേകം സുരക്ഷ ഏര്‍പ്പെടുത്തിയ ട്രെയിനില്‍ ഉത്തരകൊറിയയില്‍ നിന്ന് ഉന്‍ യാത്ര പുറപ്പെട്ടു കഴിഞ്ഞു.
ചൊവാഴ്ച ചൈനയിലെത്തും. 2019നു ശേഷം രണ്ടാം തവണയാണ് ഉന്‍ ചൈനയിലെത്തുന്നത്. 2023ല്‍ വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് റഷ്യയിലെത്തിയതിനു ശേഷം ഇതാദ്യമായാണ് മറ്റൊരു വിദേശ സന്ദര്‍ശനം ഉന്‍ നടത്തുന്നത്. ഷി ജിന്‍ പിങിനും റഷ്യന്‍ പ്രസിഡന്റ് പുടിനുമൊപ്പം മിലിട്ടറി പരേഡ് വീക്ഷിക്കും. യു.എസും അവരുടെ സഖ്യ കക്ഷി രാഷ്ട്രങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയിട്ടും വര്‍ഷങ്ങളായി ഉത്തരകൊറിയയെ പിന്തുണക്കുന്ന രാഷ്ട്രമാണ് ചൈന. ഈയിടെയാണ് കിം റഷ്യയുമായി അടുക്കുന്നത്.
യുക്രെയ്‌നതിരായ യുദ്ധത്തിന് ഉത്തരകൊറിയ റഷ്യക്ക് ആയുധങ്ങള്‍ നല്‍കിയെന്നാണ് യു.എസും ദക്ഷിണ കൊറിയയും പറയുന്നത്.
https://www.facebook.com/Malayalivartha

























