കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം..മരണം 812 ആയി ഉയർന്നു...ഏകദേശം 3,000 ആളുകൾക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ..റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്..

രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത് സഹായവുമായി ഇന്ത്യ ഇറങ്ങുന്നു . വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ, കുനാർ പ്രവിശ്യകളെ വിറപ്പിച്ച ഭൂകമ്പത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച രാത്രിയാണ് ഭൂകമ്പം തുടങ്ങിയത് മരണം 812 ആയി ഉയർന്നു. ഏകദേശം 3,000 ആളുകൾക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്.
ആയിരക്കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. അഫ്ഗാന് സഹായ ഹസ്തവുമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.കുനാർ, നൻഗർഹർ പ്രവിശ്യകളിലാണ് ഭൂകമ്പം നാശം വിതച്ചത്. കാബൂൾ, ഇസ്ലാമാബാദ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. യുഎന്നിൻ്റെ കണക്കുകൾ പ്രകാരം നാല് പ്രവിശ്യകളിലായി 12,000-ൽ അധികം ആളുകൾക്ക് ദുരിതത്തിനിരയായി. മേഖലയിൽ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് താലിബാൻ സർക്കാർ മുന്നറിയിപ്പ് നൽകുന്നത്.ആളുകൾ ഉറങ്ങിക്കിടക്കുമ്പോൾ വീടുകൾ തകരുകയായിരുന്നെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 12.47നാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. 800ഓളം മരണം സ്ഥിരീകരിച്ചത് കുനാർ പ്രവിശ്യയിൽ മാത്രമാണ്.കാബൂൾ മുതൽ പാകിസ്ഥാനിലെ ഇസ്ലാമബാദ്, ലാഹോർ തുടങ്ങിയ നഗരങ്ങൾ വരെ പ്രകമ്പനം അനുഭവപ്പെട്ടു. നംഗർഹാറിലെ ലോവർ കുനാർ ജില്ലയിൽ ഭൂമിക്കടിയിൽ 8 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.
പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയുടെ അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ അകലെ പടിഞ്ഞാറായാണ് ദുരന്തമേഖല.ജനങ്ങൾ വീടുകളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂകമ്പമുണ്ടായത്. പലരും പുറത്തേക്കോടിരക്ഷപെടും മുന്നേ കെട്ടിടങ്ങൾ നിലംപതിച്ചു. ഉറക്കത്തിൽ ആയതിനാൽ തന്നെ പലർക്കും രക്ഷപ്പെട്ട് ഓടാനുള്ള സാവകാശം പോലും ലഭിച്ചില്ല . അതുകൊണ്ട് തന്നെ മരണം ഇനിയും കൂടും . കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിരവധി പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന.വിദൂര പർവത പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകി.
13 തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്തു. ലാഗ്മാൻ, നൂറിസ്ഥാൻ, പഞ്ച്‌ഷിർ പ്രവിശ്യകളിലും നാശനഷ്ടങ്ങളുണ്ടായി.മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഇല്ലാത്തതിനാൽ പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം മറ്റ് നഗരങ്ങളിലെ ആശുപത്രികളിലേക്കെത്തിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ യന്ത്രങ്ങളും സാങ്കേതികവിദ്യകളുമില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കി.കൃത്യമായി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്തതും ആളുകൾ മരിച്ചു വീഴുന്നതിനുള്ള കാരണമായി . ഇപ്പോഴും രക്ഷാപ്രവർത്തനം നടന്നു കൊണ്ട് ഇരിക്കുകയാണ് . ഈ ദുരിത സമയത്ത് ഇന്ത്യ അഫ്ഗാനിസ്ഥാനൊപ്പം ഉണ്ടെന്ന് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ കുറിച്ചു.
അഫ്ഗാന് സഹായം നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദിയും നേരത്തെ പ്രതികരിച്ചിരുന്നു. 1,000 ഫാമിലി ടെന്റുകളും 15 ടൺ ഭക്ഷ്യവസ്തുക്കളും ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദുരന്തത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിലുണ്ടായ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ടെന്നും ദുരിതഘട്ടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർഥനയുമെന്നും,' പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും, ദുരിതബാധിതർക്കു സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും പ്രതിവിധികളുമേകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha