ചൈനയിൽ നടന്ന ഉച്ചകോടി ട്രംപിനുള്ള ഒരു മറുപടി..ഇപ്പോഴിതാ ചൈനയിലേക്ക് മറ്റൊരു വമ്പൻ കൂടി..ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിൽ..വലുത് എന്തോ വരാൻ പോകുന്നു..

ഒറ്റനോട്ടത്തിൽ ചൈനയിൽ നടന്ന ഉച്ചകോടി ട്രംപിനുള്ള ഒരു മറുപടിയായിരുന്നു . ഇന്ത്യക്കെതിരെ അമേരിക്ക ചുമത്തിയ ഇരട്ടിത്തീരുവയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിട്ടുണ്ട്. തങ്ങളുടെ വരുതിയില്‍ ഇന്ത്യ വരുമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ ട്രംപ് വളരെ കലിപ്പിലാണ്. ഇതിനിടെയാണ് ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യ ചൈനയുമായി റഷ്യയുമായി ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയതും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഇതോടെ ഇന്ത്യയുമായുള്ള ബിസിനസ് ബന്ധം ദുരന്തമായിരുന്നു എന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തുവന്നിരുന്നു.ഇപ്പോഴിതാ ചൈനയിലേക്ക് മറ്റൊരു വമ്പൻ കൂടി എത്താൻ പോകുന്നു . ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈന സന്ദർശനത്തിനായി പുറപ്പെട്ടു. പ്രത്യേക ട്രെയിനിൽ ബെയ്ജിങ്ങിലെത്തുന്ന കിം ജോങ് ഉൻ സൈനിക പരേഡിൽ പങ്കെടുക്കും. ചെനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തുടങ്ങിയ ലോകനേതാക്കളുമായി വേദി പങ്കിടും. റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി
സന്ദർശനത്തെ ഉപയോഗിക്കുമെന്നാണു റിപ്പോർട്ടുകൾ. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 80ാം വാർഷികത്തിന്റെ ഭാഗമായി ബെയ്ജിങ്ങിൽ നടക്കുന്ന പരേഡിൽ മ്യാന്മർ, ഇറാൻ, ക്യൂബ തുടങ്ങി 26 രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്നുണ്ട്. അപൂർവമായി മാത്രമാണു ഉത്തരകൊറിയൻ നേതാവ് വിദേശ സന്ദർശനങ്ങൾ നടത്താറുള്ളത്. 2023ൽ റഷ്യയിലെത്തി പുട്ടിനെ കണ്ടതാണു കിം ജോങ് ഉന്നിന്റെ അവസാന വിദേശ സന്ദർശനം. 2019ലാണ് അവസാനമായി ചൈന സന്ദർശിച്ചത്.
പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ട്രെയിനിലാണ് കിമ്മിന്റെ യാത്ര. കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ 24 മണിക്കൂറെടുത്താണു ബെയ്ജിങ്ങിലെത്തുകയെന്നു ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി ചൈനീസ് സൈനിക പരേഡുകളിൽ പങ്കെടുക്കാൻ ഉത്തര കൊറിയ പ്രതിനിധികളെയാണ് അയക്കാറുള്ളത്. അതുകൊണ്ട് തന്നെ ഈ സമയത്തുള്ള വരവിൽ ആകെ ഭയന്നിരിക്കുന്നത് ട്രംപ് തന്നെയാണ് . തനിക്കെതിരെ വലിയ ശക്തികൾ ഒന്നിക്കുമോ എന്നുള്ള ഭയമാണ് ട്രംപിനെ ഇപ്പോൾ കൂടുതൽ ആശങ്ക ഉണ്ടാക്കിപ്പിക്കുന്നത് . അത് മാത്രമല്ല അടിക്കാനുള്ള വടി ട്രംപ് തന്നെയാണ് ഇപ്പോൾ ഇട്ട് കൊടുത്തിരിക്കുന്നത് .
https://www.facebook.com/Malayalivartha