ഇന്ത്യയെ റഷ്യയില്‍ നിന്ന് അകറ്റാന്‍ അമേരിക്ക ഇതുവരെ നടത്തിയ പ്ലാന്‍ പൊട്ടന്‍ ട്രംപ് തുലച്ചു ; ബോള്‍ട്ടന്റെ വെളിപ്പെടുത്തല്‍

ഇന്ത്യയെ റഷ്യയില്‍ നിന്ന് അകറ്റാനായി പതിറ്റാണ്ടുകളായി നടത്തിയ പരിശ്രമങ്ങളാണ് ട്രംപ് ഒറ്റയടിക്ക് ഇല്ലാതാക്കിയത്. റഷ്യഇന്ത്യ പൂര്‍ണതോതില്‍ കൈകൊടുത്താല്‍ ആ ശക്തി ലോകം ഭരിക്കും. അമേരിക്ക പിന്നിലേക്ക് തള്ളപ്പെടും. ലോക പോലീസെന്ന അമേരിക്കയുടെ തലയെടുപ്പ് അന്ന് അവസാനിക്കും. തീരുവ യുദ്ധത്തില്‍ ട്രംപ് ഇന്ത്യയെ ചൊടിപ്പിച്ചത് അമേരിക്കയുടെ നാശത്തിന്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യചൈന റഷ്യ സൗഹൃദം ശക്തിപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജോണ്‍ ബോള്‍ട്ടണ്‍ ട്രംപിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.
ശീതയുദ്ധകാലം മുതല്‍ ഇന്ത്യയും റഷ്യയുടെ മുന്‍ഗാമിയായ സോവിയറ്റ് യൂണിയനും തമ്മിലുള്ള ബന്ധം പൊളിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി പരിശ്രമിക്കുകയായിരുന്നു. ഇതിനൊപ്പം ചൈനീസ് ഭീഷണിയെപ്പറ്റി ഇന്ത്യയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തി. പതിറ്റാണ്ടുകളായി നടത്തിയ ഈ ശ്രമങ്ങളെയെല്ലാം ട്രംപിന്റെ തീരുവനയങ്ങള്‍ നിഷ്ഫലമാക്കിയെന്ന് ജോണ്‍ ബോള്‍ട്ടണ്‍ വിമര്‍ശിച്ചു.
യുക്രൈന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് യുക്രൈനിന്റെ പരമാധികാരവും അതിന്റെ അതിര്‍ത്തികളും നിലനിര്‍ത്തിക്കൊണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെയുള്ള ഏതൊരു നീക്കവും അന്താരാഷ്ട്രതലത്തില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് ജോണ്‍ ബോള്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി. ട്രംപിന് നയതന്ത്രത്തിനെപ്പറ്റി ഒന്നുമറിയില്ലെന്നും അതുകൊണ്ട് കിഴക്കനേഷ്യയില്‍ ചൈന സാഹചര്യങ്ങളെ അവര്‍ക്കനുകൂലമാക്കി മാറ്റിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ട്രംപിനെതിരെ അമേരിക്കയില്‍ വിമര്‍ശനം ശക്തമാകുകയാണ്. ജോണ്‍ ബോള്‍ട്ടന്‍ മാത്രമല്ല പല വിദഗ്ദരും ട്രംപിനെ എടുത്തിട്ട് കുടയുന്നു.
സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചതെന്ന ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍. പാകിസ്താനിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ട്രംപ് ഇങ്ങനെയൊരു കടുംകൈക്ക് മുതിര്‍ന്നത് എന്നാണ് ജെയ്കിന്റെ വെളിപ്പെടുത്തല്‍.
ട്രംപിന്റെ വിദേശനയങ്ങളിലെ മറ്റാരും കാണാത്ത ഇരുണ്ടവശമായാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാലത്തെ ഈ ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്. മെയ്ദാസ്ടച്ച് എന്ന യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് അഭിഭാഷകന്‍ കൂടിയായ സള്ളിവന്‍ ആരോപണം ഉന്നയിച്ചത്.
'പതിറ്റാണ്ടുകളായി, കക്ഷിഭേദമന്യേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യുഎസ് പ്രവര്‍ത്തിച്ചുവരികയായിരുന്നു. സാങ്കേതികവിദ്യ, പ്രതിഭ, സാമ്പത്തികം, ചൈനയുടെ തന്ത്രപരമായ നീക്കങ്ങളെ പ്രതിരോധിക്കല്‍ എന്നിവയില്‍ യുഎസുമായി ഒരുമിച്ച് നില്‍ക്കേണ്ട രാജ്യമാണ് ഇന്ത്യ. ഈ രംഗത്ത് കാര്യമായ പുരോഗതിയും യുഎസ് കൈവരിച്ചിരുന്നു.' സള്ളിവന്‍ പറഞ്ഞു.
എന്നാല്‍, ട്രംപിന്റെ കുടുംബവുമായി ബിസിനസ് ഇടപാടുകളില്‍ ഏര്‍പ്പെടാന്‍ പാകിസ്താന്‍ കാണിക്കുന്ന സന്നദ്ധതയ്ക്കാണ് ട്രംപ് പ്രാധാന്യം കൊടുക്കുന്നത്. ട്രംപ് ഇന്ത്യയുമായുള്ള ബന്ധത്തെ അവഗണിച്ചതിനുള്ള പ്രധാന കാരണം ഇതാണ്. നയതന്ത്രപരമായി ഇതൊരു വലിയ തിരിച്ചടിയാണ്. കാരണം, യുഎസിന്റെ സുപ്രധാനമായ പല താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ ഇന്ത്യയുഎസ് പങ്കാളിത്തം അത്യന്താപേക്ഷിതമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കുമേല്‍ 50% തീരുവ ചുമത്താനായി വ്യാപാര കമ്മി, റഷ്യന്‍ എണ്ണ വാങ്ങല്‍ എന്നിവയാണ് യുഎസ് കാരണമായി പറയുന്നത്. എന്നാല്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ പരസ്യമാക്കിയതുപോലെ, നാല് ദിവസം നീണ്ട ഇന്ത്യപാക് യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ നുണയെ ഇന്ത്യ തുറന്നുകാട്ടിയതാണ് അമേരിക്കന്‍ പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. മറുവശത്ത്, പാകിസ്താന്‍ ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യുക മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെയും കൂട്ടാളികളെയും തങ്ങളുടെ പുതിയ പാകിസ്താന്‍ ക്രിപ്‌റ്റോ കൗണ്‍സിലില്‍ പങ്കാളികളാക്കുകയും ചെയ്തു.
പഹല്‍ഗാം ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ട്രംപിന്റെ കുടുംബത്തിന്റെ പിന്തുണയുള്ള വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍, പാകിസ്താന്‍ ക്രിപ്‌റ്റോ കൗണ്‍സിലുമായി കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യക്കെതിരെ, പാകിസ്താനെ ട്രംപ് അനുകൂലിച്ചതിന്റെ ഫലമായാണ് ഒരു പാകിസ്താനി സംരംഭത്തിലുള്ള ട്രംപ് കുടുംബത്തിന്റെ ഈ പങ്കാളിത്തത്തെ സള്ളിവന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ കാണുന്നത്. ജര്‍മ്മനിയോ ജപ്പാനോ കാനഡയോ ആണെന്ന് സങ്കല്‍പ്പിക്കുക, ഇത് നടക്കുന്നത് കാണുമ്പോള്‍, 'നാളെ ഇത് നമ്മളാവാം' എന്ന് അവര്‍ ചിന്തിക്കും. യുഎസിനെതിരെ ഒരു പ്രതിരോധം തീര്‍ക്കണമെന്ന ആശയം ഇത് ശക്തിപ്പെടുത്തും. നമ്മുടെ സഖ്യകക്ഷികള്‍ക്ക് ഒരു തരത്തിലും ഞങ്ങളെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായാല്‍, അത് അമേരിക്കന്‍ ജനതയുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ക്ക് നല്ലതല്ല.' ട്രംപ് ഇന്ത്യയുമായുള്ള ബന്ധം തകര്‍ത്തതിനെക്കുറിച്ച് സള്ളിവന്‍ പറഞ്ഞു. ഇന്ത്യയുഎസ് ബന്ധത്തില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍, ലോകമെമ്പാടുമുള്ള അമേരിക്കയുടെ എല്ലാ ബന്ധങ്ങളിലും പങ്കാളിത്തങ്ങളിലും നേരിട്ടും അല്ലാതെയുമുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.' സള്ളിവന്‍ മുന്നറിയിപ്പ് നല്‍കി.
ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങുമായും നടത്തിയ കൂടിക്കാഴ്ചയെ ലജ്ജാകരമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യയോടൊപ്പമല്ല, യുഎസിനോടൊപ്പം നില്‍ക്കണമെന്ന് മോദി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുക്രെയ്ന്‍ യുദ്ധത്തെ പീറ്റര്‍ നവാരോ 'മോദിയുടെ യുദ്ധം' എന്ന് വിശേഷിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യന്‍ സൈന്യത്തെ സഹായിക്കുന്നതായും ഇത് യുഎസ് നികുതിദായകനു മേല്‍ അധികഭാരം ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യ ഈടാക്കുന്നത് ഉയര്‍ന്ന തീരുവയാണെന്നും അത് അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഇന്ത്യചൈനറഷ്യ ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനകള്‍ നല്‍കിയാണ് ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടി സമാപിച്ചത്. യുഎസിന്റെ തീരുവയുദ്ധത്തെ പ്രതിരോധിക്കാന്‍ ശക്തമായ കൂട്ടായ്മ വേണമെന്ന ആഹ്വാനമാണ് യുഎസിനെ നേരിട്ടു പരാമ!ര്‍ശിക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നടത്തിയത്. 'പ്രിയ സുഹൃത്ത്' എന്നാണു റഷ്യന്‍ ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ അഭിസംബോധന ചെയ്തത്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള യുഎസിന്റെ ഇരട്ടിത്തീരുവ പ്രഖ്യാപനത്തിനുശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യുഎസ് ഭീഷണിക്കിടയിലും വ്യാപാര ഇടപാടുകള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനുള്ള വഴികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ഇന്ത്യ റഷ്യയുമായ് കൂടുതല്‍ കരാറുകളിലേക്ക് കടക്കുന്നത് യുഎസ്സിന് ഇടിത്തീയാണ്. മോദി പുടിന്‍ ചര്‍ച്ചയ്ക്ക് പിന്നാലെ ഇന്ത്യയെ അനുനയിപ്പിക്കാന്‍ ഓരോരുത്തരെയായ് കളത്തിലിറക്കിയിരിക്കുകയാണ് ട്രംപ്. തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക. ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതല്‍ അടുപ്പം അമേരിക്കയോടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. ഷാങ്ഹായി ഉച്ചകോടിയിലെ സൗഹൃദ കാഴ്ച 'പ്രകടനാത്മകം' എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്. പക്ഷെ ഇതല്ലല്ലോ അണ്ണന്‍ നേരത്തെ പറഞ്ഞത്. ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ താരിഫ് ചുമത്തും. യുക്രൈനില്‍ യുദ്ധം ചെയ്യാന്‍ സാമ്പത്തിക സഹായം ഇന്ത്യയാണ് ചെയയ്ുന്നത് എന്നൊക്കെ ആയിരുന്നല്ലോ. അടിച്ച ഡയലോഗൊക്കെ അണ്ണാക്കില്‍ എന്ന് പറയുന്നത് ഇതിനെയാണ് അണ്ണാ. നികുതികള്‍ കുറയ്ക്കാം എന്ന് ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്റെ അവകാശവാദം തെറ്റെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ എടുത്തുകളയാം എന്ന് ഇന്ത്യ ഉറപ്പു നല്കിയതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശ വാദം. ഇന്ത്യ റഷ്യ ചൈന ചര്‍ച്ചകള്‍ക്കു ശേഷമായാരുന്നു ട്രംപിന്റെ പ്രസ്താവന. ഡോണള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദത്തിനെതിരെ ഇന്ത്യയും ചൈനയും റഷ്യയും സഹകരണം ദൃഢമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനെ അറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha