നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ സൈന്യം: രണ്ടര ലക്ഷത്തിലധികം പേർ സ്വന്തം വീടുകൾ വിട്ടൊഴിയുന്നു...

ഗാസയിൽ വീണ്ടും അതിരൂക്ഷമായ ആക്രമണം… വ്യോമാക്രമണങ്ങളുടെ നടുവിൽ രണ്ടര ലക്ഷത്തിലധികം പേർ സ്വന്തം വീടുകൾ വിട്ടൊഴിഞ്ഞു. സുരക്ഷയ്ക്കായി തെക്കോട്ട് ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടും, ‘ഗാസയിൽ ഒരിടവും സുരക്ഷിതമല്ല’ എന്ന നിരാശയിലാണ് ഭൂരിഭാഗം പാലസ്തീനികൾ. ഗാസ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം പത്ത് ലക്ഷം പലസ്തീനികൾ താമസിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കാക്കുകൾ പറയുന്നത്.
ഗാസയിലെ മാധ്യമ നിയന്ത്രണങ്ങളും പല പ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള വെല്ലുവിളികളും കാരണം സൈന്യം നൽകുന്ന വിശദാംശങ്ങളോ പലസ്തീൻ പ്രദേശത്തെ സിവിൽ ഡിഫൻസ് ഏജൻസി റിപ്പോർട്ട് ചെയ്ത ടോൾ കണക്കുകളോ സ്വതന്ത്രമായി പരിശോധിക്കാൻ ന്യൂസ് ഏജൻസികൾക്ക് സാധിച്ചിട്ടില്ല.
ഗാസയിൽ തുടർച്ചയായി വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ശനിയാഴ്ച പടിഞ്ഞാറൻ ജില്ലകളിലെ താമസക്കാരെ ഒഴിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ ഇസ്രയേൽ സൈന്യം വിതരണം ചെയ്തിരുന്നു. "നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണ്,
ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു, നിങ്ങളുടെ സുരക്ഷയ്ക്കായി, ഗാസയുടെ തെക്ക് ഭാഗത്തുള്ള അൽ-റാഷിദ് സ്ട്രീറ്റ് വഴി ഉടൻ ഒഴിഞ്ഞുപോകുക." എന്നാണ് ലഘുലേഖയിൽ പറയുന്നത്.
https://www.facebook.com/Malayalivartha