ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കൃത്യമായി ഇന്ത്യ മുന്നറിയിപ്പ് പാകിസ്താന് നൽകിയിട്ടുണ്ട് . അതായത് ഇങ്ങോട്ട് ഇനിയും ചൊറിയാൻ ആണ് ഭാവമെങ്കിൽ കേറി മാന്തുക തന്നെ ചെയ്യും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട . ഇപ്പോഴിതാഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം നടക്കുന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബ രഹസ്യമായാണ് പുനർനിർമാണം നടത്തുന്നത്.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലഷ്കർ ഭീകരസംഘടനയുടെ മുഖ്യ പരിശീലകൻ ഉസ്താദ് ഉൽ മുജാഹിദ്ദീന്റെ മേൽനോട്ടത്തിലാണ് പുനർനിർമാണം നടക്കുന്നത്. കെട്ടിടങ്ങളുടെ നിർമാണത്തിനും മറ്റും പണം കണ്ടെത്തുന്നതിന് വെള്ളപ്പൊക്ക ദുരിത പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണം എന്ന പേരിൽ ലഷ്കർ ഭീകരർ ക്യാമ്പെയിൻ നടത്തുന്നുണ്ട്.ഓപ്പറേഷൻ സിന്ദൂരിൽ തകർന്ന ലഷ്കർ ഇ തൊയ്ബയുടെയും ജെയ്ഷ്-ഇ-മുഹമ്മദിന്റെയും ഭീകരകേന്ദ്രങ്ങൾക്ക് പാകിസ്ഥാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതിരുന്നതായാണ് വിവരം.
ലഷ്കർ ഭീകരർക്ക് നാല് കോടി രൂപ നൽകിയതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടുകളുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്.മെയ് ഏഴിന് പുലർച്ചെയാണ് മുരിദ്കെയിലെ മർക്സ് തൈബ ക്യാമ്പസിലെ മൂന്ന് കെട്ടിടങ്ങൾ ഇന്ത്യൻ സൈന്യം തകർത്തത്. 2008-ലെ മുംബൈ ആക്രമണത്തിന് ശേഷം ലഷ്കർ ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾക്കേറ്റ ഏറ്റവും വലിയ പ്രഹരമാണ് ഈ ആക്രമണം.
https://www.facebook.com/Malayalivartha