എഴുപതാം ജന്മദിനത്തില്‍ ദൈവത്തിനും രക്ഷിതാക്കള്‍ക്കും നന്ദി പറഞ്ഞ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ....

എഴുപതാം ജന്മദിനത്തില്‍ ദൈവത്തിനും രക്ഷിതാക്കള്‍ക്കും നന്ദി പറഞ്ഞ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. പിറന്നാള്‍ ദിനമായ ഞായറാഴ്ച 21ാം നൂറ്റാണ്ടിലെ രക്തസാക്ഷികളുടെ സ്മരണക്കായി സംഘടിപ്പിച്ച പ്രാര്‍ഥന ശുശ്രൂഷയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളിലെ ആശംസ ബാനറുകളും ബലൂണുകളുമായാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാര്‍ഥന ചടങ്ങിനെത്തിയ വിശ്വാസികള്‍ മാര്‍പാപ്പയെ സ്വീകരിച്ചത്.
അതേസമയം ഗസ്സ യുദ്ധം അവസാനിപ്പിക്കാന്‍ ഏക പോംവഴി ദ്വിരാഷ്ട്ര പരിഹാരമെന്ന് വത്തിക്കാന്‍. ഇസ്രായേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലാണ് പ്രതികരണം. ഹെര്‍സോഗ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പീട്രോ പറോളിന്‍, വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലഗര്‍ എന്നിവരെയും കണ്ടിരുന്നു.
https://www.facebook.com/Malayalivartha