23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഗാസയില്‍ അനസാനമില്ലാതെ 23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതോടകം മരണം 65,000 കടക്കുന്നന. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ അതിശക്തമായ പോരാട്ടമാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാസ നഗരം ഇസ്രായേല്‍ പൂര്‍ണമായി കീഴടക്കുന്ന സാഹചര്യമാണ്.
53 പലസ്തീന്‍ സ്ത്രീകള്‍ ഇസ്രയേലില്‍ തടവില്‍ കഴിയുന്നുവെന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്തു വരികയാണ്. പലസ്തീനികള്‍ ഇസ്രായേലില്‍ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയെന്നോണം 2023 ഒക്ടോബര്‍ ഏഴു മുതലാണ് ഗാസയില്‍ ഇസ്രയേല്‍ അതിശക്തമായ ആക്രമണം തുടങ്ങിയത്. ഉടന്‍തന്നെ ഗാസയെ പൂര്‍ണമായി പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാസ പിടിച്ചടക്കുന്നതിന്റെ ഭാഗമായി വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍.
ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ വെടിവയ്പും ബോംബിംഗും ഇസായേല്‍ ശക്തമാക്കി. ഇന്നലെ നടന്ന ആക്രമണങ്ങളില്‍ 12 കുട്ടികള്‍ അടക്കം 32 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഉടനീളമുള്ള ബഹുനിലക്കെട്ടിടങ്ങളില്‍ ഹമാസ് നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചു എന്നാരോപിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഗാസ പൂര്‍ണമായും പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി കാലങ്ങളായി ഇവിടെ കഴിയുന്ന ജനങ്ങളോട് പ്രദേശം വിട്ടുപോകാന്‍ ഇസ്രയേല്‍ അന്ത്യശാസനം നല്‍കിയിരുന്നു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗാസയില്‍ ബോംബ് വര്‍ഷം കടുപ്പിച്ചത്. ഗാസ സിറ്റിയില്‍ ശേഷിക്കുന്ന പലസ്തീന്‍കാരെ കുടിയൊഴിപ്പിക്കാനായി വീടുകളും കെട്ടിടങ്ങളും നിലംപരിശാക്കുന്നത് ഇസ്രയേല്‍ സൈന്യം തുടരുകയാണ്. ഇന്നലെ മാത്രം ഇസ്രായേല്‍ 30 പാര്‍പ്പിടസമുച്ചയങ്ങള്‍ ബോംബിട്ടു തകര്‍ത്തുതരിപ്പണമാക്കി.ഇന്നലെ മാത്രം 48 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഓഗസ്റ്റിനുശേഷം 13,000 അഭയാര്‍ഥികൂടാരങ്ങള്‍ക്കുപുറമേ ഗാസ സിറ്റിയില്‍ 1,600 പാര്‍പ്പിടകേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തെറിഞ്ഞതോടെ അഭയമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അലയുകയാണ്.
ഇന്നലെ മാത്രം രണ്ടു പലസ്തീന്‍കാര്‍ പട്ടിണിമൂലം മരിച്ചു. ഇതോടെ ഗാസയില്‍ പട്ടിണിമരണം 145 കുട്ടികളടക്കം മരണം 422 ആയി.ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ ഇസ്രയേലിലെത്തി. ബന്ദിമോചനം വേഗത്തിലാക്കുകയാണു ലക്ഷ്യമെന്ന് റൂബിയോ അവകാശപ്പെടുന്നു. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനിയുമായി ട്രംപും റൂബിയോയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ ദോഹയിലെ ഇസ്രയേല്‍ ആക്രമണം ചര്‍ച്ച ചെയ്യാനായി അറബ ്മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി ഇന്നലെ ഖത്തറില്‍ ആരംഭിച്ചിക്കുതയാണ്.
ഇസ്രായേലിനെ അറബ് ശക്തികള്‍ സംയുക്തമായി ആക്രമിച്ചാല്‍ അതിശക്തമായ യുദ്ധത്തിന് തുടക്കമാകും.വ്യോമാക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് കണക്കുകള്‍ പ്രകാരം, ഗാസ നഗരത്തിലെ കാല്‍ ദശലക്ഷത്തിലധികം ജനങ്ങള്‍ സ്വന്തം സുരക്ഷയ്ക്കായി നഗരം വിട്ടുപോയിട്ടുണ്ട. ഗാസ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം പത്ത് ലക്ഷം പലസ്തീനികള്‍ താമസിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നത്.
ഖത്തറിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ ഏകീകൃത നിലപാട് രൂപപ്പെടുത്താനായി നിര്‍ണായക അറബ്, ഇസ്ലാമിക രാഷ്ട്ര തലവന്‍മാരുടെ ഉച്ചകോടി ഇന്ന് ദോഹയില്‍ ഉച്ചകോടി ചേരും. ഞായറാഴ്ച ചേര്‍ന്ന വിദേശകാര്യമന്ത്രിമാരുടെ യോഗം ഉച്ചകോടിക്കുള്ള അന്തിമ അജണ്ടക്ക് രൂപം നല്‍കി. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇസ്രായേല്‍ ആക്രമണം ഗുരുതരമായ ഭീഷണിയാണെന്ന് യോഗം വിലയിരുത്തി. ഇസ്രായേലിന്റെ നടപടികളെ അപലപിക്കുന്നതും ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമായ പ്രമേയത്തിന്റെ കരട് യോഗം തയാറാക്കി.
മൂന്ന് ദിവസത്തിനുള്ളില്‍ ആറ് രാജ്യങ്ങളെയാണ് ഇസ്രായേല്‍ ആക്രമിച്ചത്. പലസ്തീന്‍, ലബനാന്‍, സിറിയ, തുനീസിയ, ഖത്തര്‍, യെമന്‍ എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha