ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം, അറബ്–ഇസ്ലാമിക ലോകത്ത് തന്നെ വലിയ പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. ഖത്തറിൽ അടിയന്തരമായി വിളിച്ചുചേർത്ത ഉച്ചകോടിയിൽ അറബ്–മുസ്ലിം രാജ്യങ്ങൾ ഖത്തറിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും, ദോഹയിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. അറബ് ലീഗും OIC-ഉം ചേർന്ന് സംഘടിപ്പിച്ച ഈ യോഗത്തിൽ 60-ഓളം രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തപ്പോൾ,
ഗാസയിലെ യുദ്ധം ഒരു വംശഹത്യയുടെ ശ്രമമാണ് എന്ന് അവർ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ പിന്തുണയോടെയുള്ള വെടിനിർത്തൽ ചർച്ചകൾ നടക്കുന്ന സമയത്താണ് ഇസ്രയേൽ ഈ ആക്രമണം നടത്തിയതെന്നതും ചർച്ചകളിൽ ശക്തമായ വിമർശനമായി ഉയർന്നു.
https://www.facebook.com/Malayalivartha
























