ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ചൈന അതീവരഹസ്യമായി സൂക്ഷിക്കുന്ന സൈനിക കേന്ദ്രം പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി സന്ദർശിച്ചു. ആസിഫ് അലി സർദാരി ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് .
പുതുപുത്തൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തിയാണ് ചൈന ഈ സൈനിക കേന്ദ്രം സൂക്ഷിക്കുന്നത് . പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭരണഘടനാപ്രകാരമുള്ള തലവനാണ് സർദാരി. 10 ദിവസത്തെ സന്ദർശനത്തിനാണ് സർദാരി ചൈനയിലെത്തിയത്.സമുച്ചയം വീക്ഷിച്ച പാക്ക് പ്രസിഡന്റിനോട് ചൈനീസ് അധികൃതർ അവിടത്തെ ഏറ്റവും നൂതനമായ ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ, അത്യാധുനിക സംവിധാനങ്ങൾ എന്നിവയെ കുറിച്ച് വിവരിച്ചു .
പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി, പ്രഥമ വനിത അസീഫ ഭൂട്ടോ സർദാരി എന്നിവരും ആസിഫ് അലി സർദാരിക്കൊപ്പമുണ്ടായിരുന്നു.പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൈനിക മേധാവി അസിം മുനീർ എന്നിവരുടെ ചൈനീസ് സന്ദർശനത്തിനു പിന്നാലെയായിരുന്നു ആസിഫ് അലി സർദാരിയും ചൈന സന്ദർശിച്ചത്. .
https://www.facebook.com/Malayalivartha