റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍

റഷ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു . റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റഷ്യുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്.
കംചത്കയുടെ തലസ്ഥാനമായ പെട്രോപവ്ലോസ്‌ക്-കംചതസ്‌കിയില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെയാണ് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
https://www.facebook.com/Malayalivartha