എച്ച്- 1 ബി വര്‍ക്കര്‍ വിസയ്ക്ക് ഒരുലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം.. ബാധകമാകുന്നത് പുതിയ അപേക്ഷകര്‍ക്ക് മാത്രം... നിലവില്‍ വിസയുള്ളവര്‍ക്ക് വര്‍ദ്ധനയില്ല

എച്ച്- 1 ബി വിസയില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന അമേരിക്കയിലെ കമ്പനികളാണ് ഈ ഫീസ് സര്‍ക്കാരിന് നല്‍കേണ്ടത്...
എച്ച്- 1 ബി വര്‍ക്കര്‍ വിസയ്ക്ക് ഒരുലക്ഷം ഡോളര്‍ (88 ലക്ഷത്തിലേറെ രൂപ) വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 9.30ന് നിയമം പ്രാബല്യത്തില്‍ വരും.
എച്ച്- 1 ബി വിസയില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന അമേരിക്കയിലെ കമ്പനികളാണ് ഈ ഫീസ് സര്‍ക്കാരിന് നല്‍കേണ്ടത്. 5000- 6000 ഡോളര്‍ മാത്രമായിരുന്നതാണ് ഒറ്റയടിക്ക് ഒരു ലക്ഷത്തിലേക്ക് വര്‍ദ്ധിപ്പിച്ചത്.
മൈക്രോസോഫ്റ്റ്, ജെ.പി മോര്‍ഗന്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ എച്ച്- 1 ബി വിസക്കാര്‍ യു.എസില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചു. യു.എസിന് പുറത്താണെങ്കില്‍ ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 9.30ന് മുമ്പ് തിരിച്ചെത്തുകയും വേണം. അമേരിക്കന്‍ കമ്പനികള്‍ക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാനായി അനുവാദം നല്‍കുന്നതാണ് നോണ്‍ ഇമിഗ്രന്റ് വിസയായ എച്ച്- 1 ബി. ചെറുകിട ടെക് സ്ഥാപനങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും ഫീസുയര്‍ത്തല്‍ സാരമായി ബാധിക്കും.
വേതനം താഴ്ത്താനായി ചില തൊഴിലുടമകള്‍ പദ്ധതിയെ ദുരുപയോഗിച്ചെന്നും അമേരിക്കന്‍ പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കുന്നെന്നും ട്രംപ് ആരോപിച്ചു. എച്ച്- 1 ബി വിസകളിലൂടെ അമേരിക്കക്കാരുടെ തൊഴിലവസരം ഇന്ത്യക്കാരും ചൈനക്കാരും തട്ടിയെടുക്കുന്നെന്നാണ് ട്രംപ് അനുകൂലികള്‍ ആവര്‍ത്തിക്കുന്നത്.
"
https://www.facebook.com/Malayalivartha
























