ഗാസയിൽ ഹമാസ് ഭീകരരുടെ ശക്തമായ നീക്കം; “വിടവാങ്ങൽ ചിത്രം” എന്ന അടിക്കുറിപ്പിൽ 47 ഇസ്രയേൽ തടവുകാരുടെ ചിത്രങ്ങൾ; എല്ലാവർക്കും ആ ഉദ്യോഗസ്ഥന്റെ പേര്, വ്യത്യസ്ത നമ്പർ; ‘തടവുകാരെ ഗാസ നഗരത്തിന്റെ അയൽപക്കങ്ങളിൽ താമസിപ്പിച്ചിട്ടുണ്ട്... കനത്ത മുന്നറിയിപ്പ്

ഗാസ സിറ്റിയിൽ കരസേന മുന്നേറ്റത്തിനൊരുങ്ങുമ്പോൾ, ലോകത്തെ നടുക്കുന്ന നീക്കവുമായി ഹമാസ്. തടവിലായ 47 ഇസ്രയേലികൾ – എല്ലാവരുടെയും മുഖചിത്രങ്ങൾ ‘യാത്രാമൊഴി സന്ദേശത്തോടൊപ്പം’ പുറത്തുവിട്ടു. “വിടവാങ്ങൽ ചിത്രം” എന്ന അടിക്കുറിപ്പോടെയായിരുന്നു അൽ ഖസ്സാം ബ്രിഗേഡിന്റെ പ്രസിദ്ധീകരണം. ചിത്രങ്ങളുടെ അടിയിൽ ഒരേ പേരാണ്: 1986-ൽ കാണാതായ ഇസ്രയേൽ വ്യോമസേനാ ഉദ്യോഗസ്ഥൻ, റോൺ ആരാദ്. നമ്പറുകൾ ഒന്ന് മുതൽ 47 വരെ. സന്ദേശം വ്യക്തം: റോൺ ആരാദിനുണ്ടായ ദുരന്തമാണ് ഇനി ബന്ദികളുടെ വിധി.
ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഓപ്പറേഷനുമായി ഇസ്രേലി സേന മുന്നോട്ടു പോകുന്നതിനിടയിലാണ് ഭീകരർ ഇത്തരമൊരു നടപടിക്കു മുതിർന്നത്. ഇസ്രേലി വ്യോമസേനാ ഉദ്യോഗസ്ഥൻ റോൺ അരാദിന് എന്തുപറ്റി എന്നറിയാത്ത ഗതി ഗാസയിലെ ബന്ദികൾക്കു വരുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിരിക്കുന്നത്. ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സന്ദേശത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബന്ദി മോചനം ഉൾപ്പെടുന്ന വെടിനിർത്തൽ കരാർ തള്ളിക്കളഞ്ഞുവെന്നും ഇസ്രേലി സൈനിക മേധാവി ഇയാൽ സമീർ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഓപ്പറേഷനുമായി മുന്നോട്ടു പോകാൻ തയാറായി എന്നും പറയുന്നു.
‘‘ബെന്യാമിൻ നെതന്യാഹുവിന്റെ വിസമ്മതവും ലെഫ്റ്റനന്റ് ജനറൽ സമീറിന്റെ കീഴടങ്ങലും കാരണം ഗാസ സിറ്റിയിൽ സൈനിക നടപടികൾ ഉണ്ടാകുമ്പോൾ ഒരു വിടവാങ്ങൽ ചിത്രം’’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.
‘തടവുകാരെ ഗാസ നഗരത്തിന്റെ അയൽപക്കങ്ങളിൽ താമസിപ്പിച്ചിട്ടുണ്ട്. നെതന്യാഹു അവരെ കൊല്ലാൻ തീരുമാനിക്കാത്തിടത്തോളം കാലം അവരുടെ ജീവനെകുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല’’–എന്നാണ് അൽ ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ ഭീഷണി മുഴക്കുന്നത്.
https://www.facebook.com/Malayalivartha
























