രാജ്യത്ത് ജി എസ് ടി പരിഷ്‌കരണം ആരംഭിക്കുന്നു..അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിപ്പ് ലഭിച്ചത്..നാളെ മുതൽ ജിഎസ്ടി, നികുതി വ്യവസ്ഥ, ആത്മനിർഭർ ഭാരത്, മെയ്ഡ് ഇൻ ഇന്ത്യ..

നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തില്‍ രാജ്യത്ത് ജി എസ് ടി പരിഷ്‌കരണം ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിപ്പ് ലഭിച്ചത്. എന്നാൽ ജിഎസ്ടി പരിഷ്കാരവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ അദ്ദേഹം തൻ്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തും എന്നുള്ളതൊഴിച്ചാൽ മറ്റ് വിഷയങ്ങളെല്ലാം തീർത്തും സസ്പെൻസായിരുന്നു.
ജിഎസ്ടി, നികുതി വ്യവസ്ഥ, ആത്മനിർഭർ ഭാരത്, മെയ്ഡ് ഇൻ ഇന്ത്യ എന്നിങ്ങനെ അദ്ദേഹം പങ്കുവെച്ച് പ്രധാനപ്പെട്ട വിവരങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും യുവജനങ്ങള്‍ക്കും വനിതകള്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ജി എസ് ടി പരിഷ്‌കരണം ഗുണം ചെയ്യും. ജിഎസ്ടി പരിഷ്‌കരണം സേവിങ്‌സ് ഉത്സവത്തിനാണ് തുടക്കമാകുന്നതെന്നും പ്രധാനമന്ത്രി പറയുന്നു. നികുതി ഇളവിലൂടെ ലാഭിക്കുന്ന പണം സമ്പാദ്യമായി നിലനിര്‍ത്താമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി പങ്കുവച്ചത്.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്ന ജിഎസ്ടി പരിഷ്‌കരണമാണ് നടപ്പിലാകുന്നത്. ഈ പരിഷ്‌കാരം ഇന്ത്യയുടെ വികസനം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തുകയാണ്. രാജ്യത്തെ സമസ്ത മേഖലയ്ക്കും ജിഎസ്ടി 2.0 നേട്ടമായിരിക്കും. രാജ്യത്ത് ഓരോ പ്രദേശത്തും ഓരോ നികുതി ആയിരുന്നു. വ്യത്യസ്ത നികുതി ജനങ്ങളെ പ്രയാസപ്പെടുത്തി. നികുതി ഭാരത്തില്‍ നിന്ന് രാജ്യത്തിനു മോചനം ലഭിക്കുകയാണ്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയാണിത്.
ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം.ജിഎസ്ടി പരിഷ്കാരങ്ങൾ ദരിദ്രരും മധ്യവർഗവും ഉൾപ്പെടെ എല്ലാ ഇന്ത്യക്കാർക്കും വലിയ ആശ്വാസം നൽകുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് ഇന്ത്യയുടെ വളർച്ചാ കഥയെ ത്വരിതപ്പെടുത്തും. ബിസിനസ്സ് എളുപ്പമാക്കുകയും നിക്ഷേപങ്ങൾ ആകർഷകമാക്കുകയും വികസനത്തിനായുള്ള ഓട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യും.
കൂടാതെ ജിഎസ്ടി 2.0 പ്രകാരം മധ്യവർഗം കൂടുതലായി ഉപയോഗിക്കുന്ന 99 ശതമാനം ഇനങ്ങളുടെയും വില കുറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിൻ്റെ വളർച്ചയ്ക്കായി ഓരോ പൗരന്മാരും പ്രതിജ്ഞാബദ്ധമാകണം. സ്വദേശത്തേക്ക് പോയി ഇന്ത്യയിൽ നിർമ്മിച്ച സാധനങ്ങൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് നമ്മുടെ വളർച്ചയ്ക്ക് ഏറെ പിന്തുണ നൽകുമെന്നും അദ്ദേഹം പങ്കുവെച്ചു. ഏതായാലും പുതിയൊരു മാറ്റമാണ് നാളെ മുതൽ ഉണ്ടാകാൻ പോകുന്നത് .
https://www.facebook.com/Malayalivartha
























