ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...

നമ്മുടെ രാജ്യത്തിന്റെ ഹൃദയഭാഗത്ത് ഒരു ഭീകര രാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള പുതിയ ശ്രമം നടക്കുകയാണ്. ആ ശ്രമത്തിന് അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി നൽകും. ഈ തീവ്ര ഭീഷണി മുഴക്കിരിക്കുന്നത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ്. തന്റെ നേതൃത്വത്തിൽ ജൂത കുടിയേറ്റം ഇരട്ടിയാക്കിയെന്നും അത് ഇനിയും തുടരുവെന്നും നെതന്യാഹു ആഹ്വാനം ചെയ്തിരിക്കുകയാണ്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച യുകെ, കാനഡയും ആസ്ത്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
ജോർദാൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീൻ എന്നൊരു രാഷ്ട്രം സ്ഥാപിക്കപ്പെടില്ലെന്ന് നെതന്യാഹു ആണയിട്ട് പറയുന്നു. ഞായറാഴ്ച നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രതികരണം. യു.കെ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുന്നത് തീവ്രവാദത്തിന് സമ്മാനം നൽകുന്നത് പോലെ എന്നാണ് നെതന്യാഹു വിമർശിച്ചിരിക്കുന്നത്.
കാനഡ, ആസ്ത്രേലിയ തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഫലസ്തീന്‍ രാഷ്ട്രത്തെ ഇതിനോടകം തന്നെ അംഗീകരിച്ചിട്ടുണ്ട്. ഫലസ്തീൻ ജനത സമാധാനത്തോടെ ജീവിക്കാൻ അർഹരെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ വേണ്ട ശ്രമങ്ങള്‍ തുടരുമെന്നും ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും എന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരാവസ്ഥയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ ദ്വിരാഷ്ട്ര പരിഹാരത്തിനായാണ് ബ്രിട്ടൻ പ്രവർത്തിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രായേലും സ്വതന്ത്രമായ ഫലസ്തീനും സാധ്യമാകണം. ഫലസ്തീന് നൽകുന്ന അംഗീകാരം ഒരിക്കലും ഹമാസിനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസും സൗദി അറേബ്യയും ചേർന്ന് നടത്തുന്ന നയതന്ത്ര നീക്കത്തിന്‍റെ ഭാഗമായി യുഎൻ പൊതുസഭ വിളിച്ചു ചേർത്തിരുന്നു . ഇതിന് തൊട്ടുമുന്നെയാണ് അമേരിക്കയുടെയും ഇസ്രായേലിന്‍റെയും എതിർപ്പ് മറികടന്ന് ബ്രിട്ടൻ നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha