ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്... ചരിത്രത്തിലാദ്യമായി റിലേ സ്വര്‍ണം സ്വന്തമാക്കി, പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാന

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി റിലേ സ്വര്‍ണം സ്വന്തമാക്കിയതിന്റെ ആഹ്ലാദ സൂചകമായി രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാന.
പുരുഷന്‍മാരുടെ 4 ഃ 400 മീറ്റര്‍ റിലേയില്‍ കരുത്തരായ അമേരിക്കയെ അട്ടിമറിച്ചാണ് ബോട്‌സ്വാനയുടെ സുവര്‍ണ നേട്ടം. അമേരിക്ക ടീം വെള്ളിയും ദക്ഷിണാഫ്രിക്ക ടീം വെങ്കലവും നേടി. പിന്നാലെയാണ് രാജ്യം ആഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചത്.
ഈ മാസം 29നാണ് പൊതു അവധി. ബോട്‌സ്വാനയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസമാണ് അവധി. പ്രസിഡന്റ് ഡ്യൂമ ഗിഡിയോണ്‍ ബൊക്കൊയാണ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha