വിമാനത്തിൻ്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമം; യാത്രക്കാരനെ അറസ്റ്റ് ചെയ്തു

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം.
യാത്രക്കാരൻ പറയുന്നത് ശൗചാലയം തിരയവെ അബദ്ധത്തിൽ കോക്പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് . സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിൽ എടുത്തു .
ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 10:30 ന് വാരണാസിയിൽ ലാൻഡ് ചെയ്ത IX1086 വിമാനത്തിലാണ് സംഭവം . വിമാനം വാരണാസിയിൽ ഇറങ്ങിയ ശേഷമാണ് യാത്രക്കാരൻ കോക്പിറ്റിന് സമീപമെത്തി അകത്തേക്ക് കടക്കാൻ ശ്രമിച്ചത്. വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ ഇയാളെ തടഞ്ഞു നിർത്തി .
കോക്പിറ്റിൽ കടക്കാൻ ശ്രമിച്ചയാളുടെ കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതിൽ നിന്നും, ഇയാൾ ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നതെന്ന് മനസിലാക്കാൻ സാധിച്ചുവെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























