വീണ്ടും അവകാശ വാദവുമായി ട്രംപ്

ഗാസയില്‍ വെടിനിറുത്തല്‍ നടപ്പാക്കണമെന്നും ബന്ദികളെ ഉടന്‍ വിട്ടയക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ പാക് യുദ്ധം അവസാനിപ്പിച്ചതും താനാണെന്നും എന്നാല്‍ ഒരു നന്ദി പോലും യു.എന്‍ രേഖപ്പെടുത്തിയില്ല. യു.എന്നിന് നിലനില്‍ക്കാന്‍ കഴിയുമോയെന്ന് പോലും സംശയമാണെന്നും പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ട്രംപിന്റെ പ്രസംഗം തുടങ്ങുന്നതിന് മുന്‍പ് ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തന രഹതമായി.തനിക്ക് യുഎന്‍ നല്‍കിയത് പ്രവര്‍ത്തിക്കാത്ത ടെലിപ്രോംപ്റ്ററും, കേടു വന്ന ഒരു എസ്‌കലേറ്ററുമാണെന്നും മെലാനിയ ട്രംപ് അത് കാരണം വീഴാന്‍ പോയെന്നും ഡൊണാള്‍ഡ് ട്രംപ് യു.എന്നില്‍ പറഞ്ഞു.
യൂറോപ്പില്‍ അനധികൃത കുടിയേറ്റം ഭയാനകമാണെന്നും. ശരിയ നിയമങ്ങളിലേക്ക് ലണ്ടന്‍ പോകുകയാണെന്നും പറഞ്ഞ ട്രംപ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനേയും വിമര്‍ശിച്ചു. അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ യൂറോപ്പ് നരകത്തിലേക്കാണ് പോവുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കൂടാതെ റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ഇന്ത്യയും ചൈനയുമാണെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യക്കും ചൈനക്കും എതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണെന്നും ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha
























