വെനസ്വേലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി

വെനസ്വേലയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടില്ല. വെനസ്വേലയിലെ എണ്ണ വ്യവസായത്തിന് പേരുകേട്ട മരകൈബോ തടാകത്തിന്റെ കിഴക്കൻ തീരത്തെ മെനെ ഗ്രാൻഡെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
മെനെ ഗ്രാൻഡെയുടെ കിഴക്കുവടക്കായി 24 കിലോമീറ്റർ അകലെയാണിത്. അയൽരാജ്യമായ കൊളംബിയയിലും ഭൂകമ്പത്തിന്രെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകളുളളത് . വെനസ്വേലയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഭൂകമ്പം അനുഭവപ്പെട്ട സ്ഥലത്ത് നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു.
"
https://www.facebook.com/Malayalivartha
























