ഫിലിപ്പീൻസിലും ദക്ഷിണ ചൈനയിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്... തായ്‌വാനിൽ 15 മരണം

ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. തായ്‌വാനിൽ റഗാസയെ തുടർന്നുണ്ടായ പേമാരിയിൽ 15 മരണം. 46 പേർക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് റഗാസ. തിങ്കളാഴ്ചയോടെ അത് കാറ്റഗറി 5 സൂപ്പർ ടൈഫൂണായി മാറി. മണിക്കൂറിൽ 260 കിലോമീറ്റർ (162 മൈൽ) വേഗതയിൽ കാറ്റ് വീശിയടിച്ചു. തിങ്കളാഴ്ച ഫിലിപ്പീൻസിൽ തീരംതൊട്ട ചുഴലിക്കാറ്റ് തായ്‌വാൻ, ഹോങ്കോംഗ്, ചൈന എന്നിവിടങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
ബുധനാഴ്ച സൂപ്പർ ചുഴലിക്കാറ്റിൽ നിന്നും റഗാസ തീവ്ര ചുഴലിക്കാറ്റായി മാറി. ഇന്നോടെ കൊടുങ്കാറ്റ് തെക്കൻ ചൈനീസ് തീരത്ത് വിയറ്റ്നാമിലേക്ക് നീങ്ങി.
ഇന്ന് രാവിലെ വരെ കൊടുങ്കാറ്റിൽ കുറഞ്ഞത് 15 പേർ മരിച്ചതായി തായ്‌വാനിലെ ദേശീയ അഗ്നിശമന ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എല്ലാവരും ഹുവാലിയൻ കൗണ്ടിയിൽ നിന്നുള്ളവരാണ്. 31 പേരെ കാണാതാവുകയും ചെയ്തു.
"
https://www.facebook.com/Malayalivartha