ആക്രമണം അവസാനിപ്പിക്കാൻ ഹമാസിനെ പുറന്തള്ളുന്നതടക്കം 21 ഉപാധികൾ മുന്നോട്ട് വച്ച് അമേരിക്ക; ഗസ്സ സിറ്റിക്കുള്ളിൽ കടന്നുകയറിയ ഇസ്രായേൽ സേനയുടെ വ്യാപക ആക്രമണം...

ഗസ്സ സിറ്റിക്കുള്ളിൽ കടന്നുകയറിയ ഇസ്രായേൽ സേന വ്യാപക ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ഇന്നലെ മാത്രം നിരവധി കുട്ടികൾ ഉൾപ്പെടെ 84 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിലെ ദറജ് പ്രദേശത്ത് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിനു മേൽ ഇസ്രായേൽ ബോംബിങ്ങിൽ 22 പേർ കൊല്ലപ്പെട്ടു. സേനയും ഹമാസ് പോരാളികളും കനത്ത ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്.
ആറു ലക്ഷത്തോളം പേർ പലായനം ചെയ്ത ഗസ്സ സിറ്റിയിൽ ഇപ്പോഴും അഞ്ചു ലക്ഷത്തോളം ഫലസ്തീനികൾ കഴിയുന്നുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച റോബോട്ടുകളും കവചിത വാഹനങ്ങളും ഉപയോഗിച്ചാണ് സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം. ഹമാസ് പോരാളികൾ നടത്തിയ പ്രത്യാക്രമണത്തിൽ 3 സൈനിക ടാങ്കുകൾ തകർന്ന് ഏതാനും സൈനികർ കൊല്ലപ്പെട്ടു.
ആക്രമണം അവസാനിപ്പിക്കാൻ ഹമാസിനെ പുറന്തള്ളുന്നതടക്കം 21 ഉപാധികൾ അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha