നാറ്റോയ്ക്ക് പുടിന്റെ പൂട്ട്.. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പ്..റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടാല്‍ അത് യുദ്ധത്തിലേയ്ക്കായിരിക്കും എത്തിക്കുക..

യുക്രൈനെ ആക്രമിച്ച് റഷ്യ തുടങ്ങിയ യുദ്ധം ഇപ്പോഴെത്തി നിൽക്കുന്നത് നാറ്റോ രാജ്യങ്ങളിലേക്കാണ്, അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും പൊതു ശത്രുവായാണ് റഷ്യ അറിയപ്പെടുന്നത്. കനത്ത ഉപരോധങ്ങളും നിയന്ത്രണങ്ങളുമായി അമേരിക്ക റഷ്യക്കെതിരെ പട നയിക്കുമ്പോഴും പല നാറ്റോ രാജ്യങ്ങൾ ഇപ്പോഴും റഷ്യൻ എണ്ണയുടെ ഉപഭോക്താക്കളാണ് എന്ന തിരിച്ചറിവ് ട്രംപിനെ കുറച്ചൊന്നുമല്ല വശം കെടുത്തിയിരിക്കുന്നത്.റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ പുതിയ തന്ത്രം എന്ന നിലയിൽ ട്രംപ് അവതരിപ്പിച്ചിരിക്കുന്ന മാർഗമാണ്,
നാറ്റോ രാജ്യങ്ങൾ പൂർണമായും റഷ്യൻ എണ്ണയുടെ ഉപഭോഗം നിർത്തണമെന്ന ആവിശ്യം. നാറ്റോ സഖ്യകക്ഷികൾ റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണ്ണമായും നിർത്തുകയും, ചൈനയ്‌ക്കെതിരെ കനത്ത താരിഫ് ഏർപ്പെടുത്തുകയും ചെയ്താൽ റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.നാറ്റോയുടെ “വിജയിക്കാനുള്ള പ്രതിബദ്ധത 100% ൽ താഴെയാണെന്നും, ചിലർ റഷ്യൻ എണ്ണ വാങ്ങുന്നത് ഞെട്ടിക്കുന്നതാണെന്നും” ട്രംപ് വാദിച്ചു.
ഇത് “നിങ്ങളുടെ വിലപേശൽ ശേഷിയെയും റഷ്യയ്‌ക്കെതിരായ ശക്തിയെയും വളരെയധികം ദുർബലമാക്കുന്നു” എന്നും കൂട്ടിച്ചേർത്തു.. കൂട്ടത്തിൽ റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ നാറ്റോ രാജ്യങ്ങൾ വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.ഇപ്പോഴിതാ മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടാല്‍ അത് യുദ്ധത്തിലേയ്ക്കായിരിക്കും എത്തിക്കുക എന്നാണ് ഫ്രാന്‍സിലെ റഷ്യന്‍ സ്ഥാനപതിയുടെ താക്കീത്.
നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷം റഷ്യ അവരുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഈ മാസം ആദ്യംപോളണ്ടിലേക്ക് നിരവധി റഷ്യന്‍ ഡ്രോണുകള്‍ കടന്നു കയറിയതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. നാറ്റോയുടെയോ യൂറോപ്യന്‍ യൂണിയന്റെയോ അനുമതിയില്ലാതെ ഉക്രെയ്നിന് മുകളിലൂടെ റഷ്യന്‍ ഡ്രോണുകളെ വെടിവയ്ക്കാന്‍ തങ്ങളുടെ സൈന്യത്തെ അനുവദിക്കുന്ന ഒരു നിയമം പാസാക്കാന്‍ പോളണ്ട് ശ്രമിക്കുകയാണ്.
വെള്ളിയാഴ്ച എസ്തോണിയയുടെ വ്യോമാതിര്‍ത്തിയില്‍ മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അതിക്രമിച്ചു കയറിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കോപ്പന്‍ഹേഗനില്‍ കൂട്ടത്തോടെ ഡ്രോണുകള്‍ എത്തിയ സാഹചര്യത്തില്‍ വിമാനത്താവളം അടച്ചുപൂട്ടേണ്ട അവസ്ഥ എത്തിയിരുന്നു. ഇതിന് പിന്നിലും റഷ്യയാണ് എന്നാണ് ആരോപണം ഉയര്‍ന്നത്.ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ നാറ്റോ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്ന റഷ്യന്‍ വിമാനങ്ങളെ വെടിവച്ചുവീഴ്ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























