‘വിങ്സ് ഓഫ് സായൻ’ ..’ യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള പറക്കൽ ഒഴിവാക്കി നെതന്യാഹു..നെതന്യാഹുവിന്റെ വിമാനത്തിന് 600 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്നു..

ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റ് ഭയന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറെ കാലങ്ങളായി അദ്ദേഹം തന്റെ രാജ്യം വിട്ട് പുറത്തു പോകാറില്ല . യുദ്ധക്കുറ്റങ്ങളിൽ അറസ്റ്റു ചെയ്യുമോ എന്ന് ഭയന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സഞ്ചാരപാത മാറ്റിയതായി മാധ്യമ റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി പോകവേ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം ‘വിങ്സ് ഓഫ് സായൻ’ യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള പറക്കൽ ഒഴിവാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഇതോടെ നെതന്യാഹുവിന്റെ വിമാനത്തിന് 600 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്നു.ഗാസയിലെ യുദ്ധകുറ്റങ്ങളുടെ പേരിൽ 2024 നവംബറിലാണ് നെതന്യാഹുവിന് രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ഇസ്രയേലിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ മനുഷ്യത്വ രഹിതമായ കൂട്ടക്കുരുതിയിലാണ് വാറന്‍റ്. തങ്ങളുടെ രാജ്യാതിർത്തിക്കുള്ളിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റു ചെയ്യുമെന്ന് ചില യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ രാജ്യങ്ങളുടെ മുകളിലൂടെ പറന്നാൽ ചിലപ്പോൾ വിമാനം നിലത്തിറക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു വഴിമാറ്റി പറന്നത്. സഞ്ചാരപാത മാറ്റിയത് സംബന്ധിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കാൻ ഇസ്രയേൽ അനുവാദം ചോദിച്ചെന്നും അതു നൽകിയെന്നും ഫ്രാൻസ് പറഞ്ഞു. എന്നാൽ, ഈ റൂട്ട് ഇസ്രയേൽ ഉപയോഗിച്ചില്ല.യുഎന്നിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്തശേഷം നെതന്യാഹു യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
തങ്ങളുടെ അതിര്‍ത്തിയില്‍ നെതന്യാഹു എന്ന് പ്രവേശിച്ചാലും അറസ്റ്റ് ചെയ്യുമെന്ന് രാജ്യാന്തര ക്രിമിനല്‍ കോടതി അംഗങ്ങളായ ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ കടന്നാല്‍ വിമാനം നിലത്തിറക്കേണ്ടി വരുമെന്നും അറസ്റ്റിലാകുമെന്നും ഉറപ്പായതിന് പിന്നാലെയാണ് സഞ്ചാരപാത നെതന്യാഹു മാറ്റിയത്. രാജ്യത്ത് കടന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് അയര്‍ലന്‍ഡാണ് ആദ്യം പ്രഖ്യാപിച്ചത്. അതേസമയം, ഐസിസി അന്വേഷണത്തോട് സഹകരിക്കുമെന്നായിരുന്നു സ്പെയിനിന്‍റെ പ്രസ്താവന. ഫ്രാന്‍സാവട്ടെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് നിലപാടെടുത്തു.
അതേസമയം പുട്ടിന്‍റെ കാര്യത്തില്‍ തീര്‍ത്തും വിഭിന്നമായ നിലപാടാണ് ഫ്രാന്‍സ് കൈക്കൊണ്ടത്. ഇസ്രയേലിനെയും അമേരിക്കയെയും പോലെ റഷ്യയും രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ അംഗമല്ല. നെതന്യാഹു യുഎസിലേക്കുള്ള സഞ്ചാരപാത മാറ്റിയതില്‍ ഔദ്യോഗിക വിശദീകരണം ഇതുവരെയും പുറത്തിറക്കിയിട്ടില്ല. അതേസമയം, ഫ്രാന്‍സിന്‍റെ വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം തേടി ഇസ്രയേല്‍ പ്രതിനിധി ബന്ധപ്പെട്ടുവെന്ന് ഫ്രഞ്ച് നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സ് അനുവാദം നല്‍കുകയും ചെയ്തു.പക്ഷേ ഇസ്രയേല്‍ ഫ്രാന്‍സിന്‍റെ ആകാശവും ഒഴിവാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























