ഗ്രീസ്-ഇറ്റലി വ്യോമപാത കയറി മെഡിറ്ററേനിയന്‍ കടന്ന് യൂറോപ്പ് തൊടാതെ ജിബ്രാള്‍ട്ടര്‍ കടലിടുക്ക് വഴി അറ്റ്‌ലാന്റിക് കടന്ന് ന്യൂയോര്‍ക്കില്‍; അറസ്റ്റിന് കാത്ത് നിന്നവന്മാരുടെ കിളിപാറിച്ച് നെതന്യാഹു

നെതന്യാഹു ഇസ്രയേലിന് പുറത്തിറങ്ങുന്നത് ഉറ്റുനോക്കി യൂറോപ്യന്‍ രാജ്യങ്ങള്‍. ആകാശത്ത് വളഞ്ഞിട്ട് പൂട്ടാന്‍ ഫ്രാന്‍സ് ഉള്‍പ്പെടെ രാജ്യങ്ങള്‍ കാത്തിരുന്നു. അയര്‍ലന്‍ഡ് വിമാനങ്ങള്‍ നെതന്യാഹുവിനെ വളയാന്‍ കാത്തിരുന്നത് മണിക്കൂറുകള്‍ എന്നാല്‍ യൂറോപ്യന്മാരുടെ സകല കണക്ക് കൂട്ടലും തെറ്റിച്ച് അവസാന മിനിറ്റില്‍ റൂട്ട് മാപ്പ് മാറ്റി റഡാറുകളെ വെട്ടിച്ച് മറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു. യൂറോപ്പിന്റെ വ്യോമപാത ഒഴിവാക്കി രഹസ്യ പാതയിലൂടെ പറന്ന് ന്യൂയോര്‍ക്കില്‍ പറന്നിറങ്ങിയ നെതന്യാഹുവിനെ കണ്ട് അറസ്റ്റിന് കാത്തുനിന്നവരുടെ പിരിവെട്ടിച്ചു. ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ നെതന്യാഹു കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നെതന്യാഹുവിനെ എങ്ങനെയും പൂട്ടാന്‍ തക്കംനോക്കിയിരുന്നവര്‍ വാ പൊളിച്ചിരിക്കുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ യുഎസിലേക്ക് പോകവെയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക യാത്രാ വിമാനമായ 'വിങ്‌സ് ഓഫ് സിയോണ്‍' യൂറോപ്പിന്റെ ആകാശം ഒഴിവാക്കി റൂട്ട് മാറി പറന്നതെന്നാണ് റിപ്പോര്‍ട്ട്. സാധാരണയായി യൂറോപ്പിലൂടെ പറക്കേണ്ട വിമാനം മെഡിറ്ററേനിയന്‍ കടലിന്റെ ദിശയിലേക്ക് തിരിച്ചുവിട്ടാണ് യാത്ര ചെയ്തത്. നെതന്യാഹുവിന്റെ ജെറ്റ് ഒരു തെക്കന്‍ ആര്‍ക്ക് പിന്തുടര്‍ന്നു. ഗ്രീസിന്റെയും ഇറ്റലിയുടെയും അതിര്‍ത്തികള്‍ മാത്രം കടന്ന്, മെഡിറ്ററേനിയന്‍ കടന്ന്, പിന്നീട് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കടന്നുപോകാതെ ജിബ്രാള്‍ട്ടര്‍ കടലിടുക്ക് വഴി അറ്റ്‌ലാന്റിക് കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് പറന്നു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അറസ്റ്റ് ഒഴിവാക്കാനാണ് ഈ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹുവിന്റെ വിമാനം ഫ്രഞ്ച് വ്യോമാതിര്‍ത്തി പൂര്‍ണമായും ഒഴിവാക്കിയാണ് പറന്നത്. ഗ്രീസും ഇറ്റലിയും ഒഴികെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെയും വിമാനം കടന്നുപോയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളഞ്ഞവഴി പറക്കേണ്ടിവന്നതോടെ നെതന്യാഹുവിന് 600 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവന്നിട്ടുണ്ടെന്നും ഫ്‌ളൈറ്റ് ട്രാക്കിങ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ വ്യോമാതിര്‍ത്തികളിലൂടെയാണെങ്കില്‍ ടെല്‍ അവീവില്‍നിന്ന് എളുപ്പത്തില്‍ ന്യൂയോര്‍ക്കിലെത്താമായിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതി നടപടികള്‍ ഒരു ലോകനേതാവിന്റെ യാത്രാ പദ്ധതികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
ഏതെങ്കിലുമൊരു യൂറോപ്യന്‍ രാജ്യം അവരുടെ വ്യോമപാതയിലിട്ട് നെതന്യാഹുവിനെ പൂട്ടിയാല്‍ അത് ഇസ്രയേലിനും നെതന്യാഹുവിനും നാണക്കേടാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും പലസ്തീനെ ഒരു സ്വതന്ത്രപരമാധികാര രാജ്യമായ് പ്രഖ്യാപിച്ചതിന് പിന്നാലംെ അവരോടെല്ലെ കലിയിളകി വെല്ലുവിളി നടത്തിയിരിക്കുകയാണ് നെതന്യാഹു. ഹമാസിനെ പിന്തുണയ്ക്കുന്ന ഏത് രാജ്യമായാലും പലസ്തീനെ അംഗീകരിക്കുന്നവര്‍ ആരായലും അവരെല്ലാം ഇസ്രയേലിന്റെ ശത്രുക്കളാണെന്നാണ് നെതന്യാഹു തുറന്നടിച്ചത്. ഈ ഘട്ടത്തില്‍ പല രാജ്യങ്ങള്‍ക്കും ഇസ്രയേലിനോട് പകയാണ്. അതുകൊണ്ട് നെതന്യാഹുവിന്റെ തലവെട്ടം കണ്ടാല്‍ ക്രിമിനല്‍ കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ വെമ്പി നില്‍ക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അറസ്റ്റിന് സാധ്യത മുന്നില്‍ക്കണ്ട് തന്നെയാണ് അപകടപാതകളെല്ലാം ഒഴിവാക്കി നെതന്യാഹു റൂട്ട് മാറ്റിപ്പിടിച്ചത്.
ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുന്നതിന് മാത്രമല്ല വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നെതന്യാഹു യുഎസിലേക്ക് പുറപ്പെട്ടത്. 2024 നവംബറിലാണ് ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ന്യൂയോര്‍ക്കിലേക്കുള്ള സമീപകാല യാത്ര, ഒരു സാധാരണ വിദേശ പര്യടനം എന്നതിലുപരി, അന്താരാഷ്ട്ര നിയമപരമായ സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു ശ്രദ്ധേയമായ സംഭവമായി മാറി. വാറണ്ടിന്റെ ബാധ്യതകള്‍ ചൂണ്ടിക്കാട്ടി, യൂറോപ്പിലെ നിരവധി ഐസിസി അംഗരാജ്യങ്ങള്‍ നെതന്യാഹു തങ്ങളുടെ പ്രദേശത്ത് പ്രവേശിച്ചാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഐസിസി ഒപ്പിട്ടവരെയോ കോടതി ഉത്തരവുകള്‍ പാലിക്കുമെന്ന് പ്രതിജ്ഞയെടുത്ത സര്‍ക്കാരുകളെയോ മറികടക്കാന്‍ മനഃപൂര്‍വ്വം തിരഞ്ഞെടുത്ത റൂട്ടാണിതെന്നാണ് വിലയിരുത്തല്‍. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന ഒരു സാഹചര്യം ഒഴിവാക്കാനായിരുന്നു ഈ നീക്കം.
നെതന്യാഹു തങ്ങളുടെ മണ്ണിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് അയര്‍ലന്‍ഡ് പരസ്യമായി പ്രഖ്യാപിച്ചു. സ്‌പെയിന്‍ ആകട്ടെ, ഐസിസി അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. എന്നാല്‍, ഫ്രാന്‍സ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കില്ലെന്ന് പറയുകയും അത്തരമൊരു നീക്കം പ്രായോഗികമാണോ എന്ന് ഇറ്റലി ചോദ്യം ചെയ്യുകയും ചെയ്തു. ഐസിസി വാറണ്ട് നേരിടുന്ന റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനെതിരെ ഫ്രാന്‍സ് ഇതിലും ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇസ്രയേലിനെയും അമേരിക്കയെയും പോലെ റഷ്യയും ഐസിസി അംഗമല്ല എന്നത് ശ്രദ്ധേയമാണ്. മാറ്റം വരുത്തിയ വിമാന പാതയ്ക്ക് ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ലെങ്കിലും, ഫ്രഞ്ച് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിന് ഇസ്രയേല്‍ അനുമതി തേടിയതായി ഒരു ഫ്രഞ്ച് നയതന്ത്ര വൃത്തത്തെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. അനുമതി നല്‍കിയെങ്കിലും ഇസ്രയേല്‍ പ്രതിനിധി സംഘം അത് ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. 'അവര്‍ മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, കാരണം ഞങ്ങള്‍ക്ക് അറിയില്ല,' ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നെതന്യാഹു അമേരിക്കയില്‍ എത്തിയെങ്കിലും ഗാസയില്‍ അതിഘോര ആക്രമണം നടക്കുന്നുണ്ട്. തെക്കും പടിഞ്ഞാറും പീരങ്കി ആക്രമണം ശക്തമാണ്. ഇത് മാത്രമല്ല യെമനിലേക്ക് ഇസ്രയേല്‍ തീമഴ പെയ്യിക്കുന്നു. ഹൂത്തികള്‍ നിരന്തരമായി നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടിയുമായി ഇസ്രയേല്‍. യെമന്‍ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്നലെ ഇസ്രായേല്‍ വ്യോമസേന കനത്ത ആക്രമണം നടത്തി. കഴിഞ്ഞ ദിവസവും ഇസ്രയേലിലേക്ക് ഹൂത്തികള്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. ഹൂത്തികളുടെ സുരക്ഷാ, രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും സൈന്യത്തിന്റെയും ഏഴിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്.
ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൂത്തികളുടെ ഒരു ഉന്നത സൈനിക ആസ്ഥാനവും ഇസ്രയേല്‍ തകര്‍ത്തു തരിപ്പണമാക്കി. ഡസന്‍ കണക്കിന് ഹൂത്തി വിമതരെ കൊന്നൊടുക്കിയതായും ഡ്രോണുകളുടെ വന്‍ ശേഖരം തകര്‍ത്തതായും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഇതിന് തൊട്ടു പിന്നാലെ ഹൂത്തികള്‍ ഇസ്രയേലിലേക്ക് ഒരു ബാലിസ്റ്റിക് മിസൈല്‍ അയച്ചിരുന്നു. എന്നാല്‍ മധ്യ ഇസ്രായേലിലുടനീളം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ആളുകള്‍ പരമാവധി ഷെല്‍ട്ടറുകളിലേക്ക് മാറുകയും ചെയ്തു. മിസൈല്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. മിസൈലിന് ഒരു തരത്തിലുമുള്ള ആഘാതങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്നും സൈന്യം വ്യക്തമാക്കി.
ഹൂത്തികളുടെ പരമോന്നത നേതാവായ അബ്ദുള്‍മാലിക് അല്‍ഹൂത്തിയുടെ ആഴ്ചതോറുമുള്ള മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത പ്രസംഗം സംപ്രേഷണം ചെയ്യാന്‍ തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് സനയില്‍ ഇസ്രായേല്‍ ആക്രമണം നടന്നതെന്ന് ഹൂത്തി മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 140 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികള്‍ പറഞ്ഞു. ബുധനാഴ്ച, ഹൂത്തികള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു ഡ്രോണ്‍ ഇസ്രായേലിലെ തെക്കന്‍ പ്രദേശത്തെ റിസോര്‍ട്ട് നഗരമായ എലാറ്റില്‍ ആക്രമണം നടത്തിയിരുന്നു. 22 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഇസ്രയേല്‍ സനായില്‍ നടത്തിയ ആക്രമണത്തില്‍ 20 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് ഇസ്രായേലി വ്യോമസേന വിമാനങ്ങളും ചാരവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്നവയും പങ്കെടുത്തിരുന്നു. ഇത് ഹൂത്തികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന 19ാം ആക്രമണമായിരുന്നു. മിക്ക ആക്രമണങ്ങളും ഇസ്രായേല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഡ്രോണുകളുമാണ് നടത്തിയത്.് ഇസ്രായേല്‍ നാവികസേനയുടെ മിസൈല്‍ ബോട്ടുകളും ആക്രമണത്തില്‍ പങ്കെടുത്തു. ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ സനായിലെ ഏഴ് മേഖലകളിലായി 65 ഓളം സ്‌ഫോടക വസ്തുക്കളാണ് വര്‍ഷിച്ചത്. 2200 കിലോമീറ്റര്‍ ദൂരം പറന്നെത്തിയാണ് വിമാനങ്ങള്‍ ദൗത്യം പൂര്‍്ത്തിയാക്കിയത്. സമീപ ഭാവിയില്‍' ഹൂത്തികള്‍ക്കെതിരെ കൂടുതല്‍ ആക്രമണം നടത്തുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കായിരിക്കുന്നത്.
https://www.facebook.com/Malayalivartha























