ഇട്ടുമൂടാൻ പൂത്ത പണം..! കോടീശ്വരൻ വിജയ്‌യുടെ ആഡംബര കൊട്ടാരത്തിൽ BOMB TVK-യ്ക്ക് ആണിയടിച്ച് കോടതി..!

ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായും പ്രഖ്യാപിച്ച് രംഗപ്രവേശംചെയ്ത തമിഴക വെട്രി കഴക (ടിവികെ)ത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവമാണ് ശനിയാഴ്ചത്തെ കരൂർ ദുരന്തം. ഇതിനെ അതിജീവിച്ച് തിരിച്ചുവരാൻ ടിവികെക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും വിജയ്‌യുടെ രാഷ്ട്രീയ ഭാവി.
കരൂർ ദുരന്തത്തിന്റെ പേരിൽ ടിവികെക്കെതിരേ മദ്രാസ് ഹൈക്കോടതയിൽ രണ്ടുഹർജികളാണ് സമർപ്പിക്കപ്പെട്ടത്. അവരുടെ ഭാവി പ്രചാരണപരിപാടികൾക്കൊന്നും അനുമതി നൽകരുതെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഒന്ന്. ശനിയാഴ്ചത്തെ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഒരാളാണ് ഹർജിക്കാരൻ. രണ്ടാമത്തേത് കുറച്ചുകൂടി കഠിനമാണ്. ടിവികെയുടെ രജിസ്‌ട്രേഷനും അംഗീകാരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് അത്.
കരൂരിലെ ദുരന്തത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കടുക്കുന്നതിനിടെ നടനും ടിവികെ നേതാവുമായ വിജയ് യുടെ ചെന്നൈയിലെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. കരൂരിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരേ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ടിവികെ ജില്ലാ സെക്രട്ടറിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കരൂരിലെ ദുരന്തത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശന്‍ അദ്ധ്യക്ഷയായ കമ്മിഷനാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ടിവികെയും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
റാലിക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടി അധ്യക്ഷന്‍ വിജയ് യുടെ പേരില്‍ ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തിന് പിന്നാലെ കരൂരില്‍നിന്ന് ട്രിച്ചി വഴി അദ്ദേഹം ചെന്നൈയില്‍ മടങ്ങി എത്തിയിരുന്നു. എഫ്ഐആറില്‍ വിജയ്യുടെ പേര് ഉള്‍പ്പെടുത്തുമോ എന്നതിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നേരത്തേ 'പുഷ്പ 2' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ തിയേറ്ററിലുണ്ടായ തിക്കിലുംതിരക്കിലും സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരേ കേസെടുത്തിരുന്നു. പിന്നീട് കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലാവുകയുംചെയ്തു. ഈ സാഹചര്യത്തില്‍ വിജയ്ക്കെതിരേയും കേസെടുക്കണമെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം ആവശ്യമുയരുന്നുണ്ട്.
റാലിക്കിടെ തിക്കിലും തിരക്കിലും 40 പേര്‍ മരിച്ച സംഭവത്തില്‍ ടിവികെ ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ടി. നിര്‍മല്‍ കുമാര്‍, ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ തുടങ്ങിയ ആറ് പാര്‍ട്ടി നേതാക്കള്‍ക്കെതിരേയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിയില്‍ വിജയ്യുടെ ഏറ്റവും അടുത്തയാളാണ് എന്‍. ആനന്ദ്. പുതുച്ചേരിയിലെ മുന്‍ എംഎല്‍എകൂടിയായ ആനന്ദ്, ടിവികെയിലെ രണ്ടാമന്‍ എന്നാണ് അറിയപ്പെടുന്നത്. സംഭവത്തില്‍ ടിവികെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേ സമയം അപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷവും ടിവികെ 20 ലക്ഷവും ബിജെപി ഒരുലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.
ടിവികെയുടെ വാദം തള്ളി പൊലീസ്
ടിവികെ അധ്യക്ഷന്‍ വിജയ്യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്‌നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്‌സണ്‍ ദേവാശിര്‍വാദം വ്യക്തമാക്കി. ടി വി കെ പരിപാടിക്ക് അപേക്ഷ നല്‍കിയത് 23 നാണ്. ലൈറ്റ് ഹൌസ് റൗണ്ട് ആണ് ആദ്യം പരിപാടിക്കായി ആവശ്യപ്പെട്ടത്. ഇത് വളരെ റിസ്‌കുള്ള സ്ഥലമായിരുന്നു. തൊട്ടടുത്ത് നദിയും പെട്രോള്‍ പമ്പും ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ഇത്രയും അധികം ആളുകള്‍ക്ക് ഒരുമിച്ചു കൂടാന്‍ കഴിയില്ലായിരുന്നു. അങ്ങനെ അപേക്ഷ തള്ളി. രണ്ടാമത് മറ്റൊരു മാര്‍ക്കറ്റില്‍ പരിപാടി നടത്താന്‍ അപേക്ഷ നല്‍കി. അത് വളരെ ചെറിയ സ്ഥലം ആയതിനാല്‍ അപേക്ഷ നിരസിച്ചു. സാധാരണ രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടി നടത്തുമ്പോള്‍ 12000 മുതല്‍ 15,000 പേര്‍ വരെയാണ് എത്താറുള്ളത്. അതിനാലാണ് വേലുച്ചാമിപുരത്ത് അനുമതി നല്‍കിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഇവിടെ പരിപാടി നടത്താന്‍ അപേക്ഷ നല്‍കുന്നത് വെള്ളിയാഴ്ചയാണ്.
പ്രഭാത ഭക്ഷണം പോലും കഴിക്കാതെ നിന്നിരുന്ന കൂട്ടമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും എഡിജിപി വ്യക്തമാക്കി. ഹൈ റിസ്‌ക് കാറ്റഗറി എന്ന് വിശേഷിപ്പിക്കുന്ന കൂട്ടമാണുണ്ടായത്. 20 പേര്‍ക്ക് ഒരു പൊലീസ് എന്ന നിലയില്‍ ആണ് സുരക്ഷയൊരുക്കിയത്. തിരിച്ചിരപ്പള്ളി 650, പെരുംബാളൂര്‍ 480, നാഗപ്പട്ടണം -410 എന്നിങ്ങനെയാണ് പൊലീസിനെ വിന്യസിച്ചത്. പൊലീസ് കൃത്യമായ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആംബുലന്‍സുകള്‍ വന്നത്.എന്നാല്‍ പരിപാടിയില്‍ കല്ലേറ് ഉണ്ടായിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കി. നാമക്കലിലും കരൂറും വിജയ് എത്താന്‍ വൈകി. കുഴഞ്ഞുവീണവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത വിധമുള്ള ജനക്കൂട്ടമായിരുന്നു. ആളുകള്‍ അധികമാണെന്ന് ടിവികെ നേതാക്കളെ അറിയിച്ചിരുന്നു. 15 മീറ്റര്‍ മാറി പ്രസംഗിക്കണം എന്ന് ആവശ്യപ്പെട്ടു. പക്ഷേ അവര്‍ കേട്ടില്ല. നല്ല കവറേജ് കിട്ടണമെങ്കില്‍ മുന്നില്‍ നിന്ന് സംസാരിക്കണം എന്ന് നേതാക്കള്‍ പറഞ്ഞുവെന്നും എഡിജിപി പറഞ്ഞു.
നേതാക്കള്‍ പരിധിക്ക് പുറത്ത്
നാല്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ റാലിയിലെ അപകടത്തിന് പിന്നാലെ കരൂരിലെ ടിവികെ നേതാക്കള്‍ പരിധിക്ക് പുറത്താണ്. കരൂര്‍ വെസ്റ്റ് ജില്ലയിലെ ആണ്ടാള്‍ കോവില്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസ് അപകടത്തിന് ശേഷം അടഞ്ഞുകിടക്കുകയാണ്. ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളായ ജില്ലാ സെക്രട്ടറി വി പി മതിയഴകനെ ഉള്‍പ്പെടെ ബന്ധപ്പെടാനും സാധിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളുടെയെല്ലാം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കരൂര്‍ അപകടത്തില്‍ മതിയഴകന്റെ ഭാര്യയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകിക്കാന്‍ പോലും കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. അപകടത്തിന് പിന്നാലെ പാര്‍ട്ടിയിലെ പല നേതാക്കളും കുടുംബത്തോടൊപ്പം പ്രദേശം വിട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ പോലും ടിവികെ നേതാക്കള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡിഎംകെ, എഐഎഡിഎംകെ, ബിജെപി നേതാക്കള്‍ ദുരന്ത മുഖത്തേക്ക് ഓടിയെത്തി. ശനിയാഴ്ചയും ഞായറാഴ്ചയും കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറി പ്രദേശത്തുള്‍പ്പെടെ നേതാക്കള്‍ സജീവമായിരുന്നു. എന്നാല്‍ ഇവിടെയും ടിവികെ പ്രവര്‍ത്തകരുടെ അസാന്നിധ്യം പ്രകടമായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ ടിവികെ അംഗങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വെങ്ങമേടുവില്‍ നിന്നുള്ള എസ്.മുരുകന്‍ എന്ന പ്രവര്‍ത്തകനെ ഗുരുതരാവസ്ഥയല്‍ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായ സജീവമായിരുന്ന വിജയ് യുടെ ആരാധക കൂട്ടായ്മയിലെ അംഗങ്ങളും ദുരന്തമേഖലയില്‍ എത്തിയിരുന്നില്ല. പൊലീസ് നടപടി ഭയന്ന് ഭയന്ന് പലരും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലും വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമകൾക്ക് ശേഷം രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്ന വിജയ് ഇന്ന് ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയിൽ ഇടം നേടി. കഴിഞ്ഞ വർഷത്തെ ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മുൻകൂർ നികുതി അടച്ച സെലിബ്രിറ്റികളുടെ പട്ടികയിൽ ബോളിവുഡിന്റെ കിംഗ് ഖാന് ശേഷം ഷാരൂഖ് ഖാൻ രണ്ടാം സ്ഥാനത്തായിരുന്നു വിജയ് എന്ന വസ്തുതയിൽ നിന്ന് അദ്ദേഹത്തിന്റെ സമ്പത്തും വരുമാനവും കണക്കാക്കാം.ദളപതി വിജയ്‌യുടെ ആസ്തി എത്രയാണ്? തന്റെ സിനിമകളിലൂടെയും അഭിനയത്തിലൂടെയും, ദളപതി വിജയ് ദക്ഷിണേന്ത്യൻ സിനിമയിൽ സവിശേഷമായ ഒരു സ്ഥാനം നേടിയിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്.
അഭിനയത്തിനു പുറമേ, ബ്രാൻഡ് അംഗീകാരങ്ങളിലൂടെയും റിയൽ എസ്റ്റേറ്റിലും മറ്റ് സംരംഭങ്ങളിലുമുള്ള നിക്ഷേപങ്ങളിലൂടെയും വിജയ് ഗണ്യമായ തുക സമ്പാദിക്കുന്നു. ഫോർബ്‌സ് ഡാറ്റ ഉദ്ധരിച്ച്, നിരവധി റിപ്പോർട്ടുകൾ പ്രകാരം ദളപതി വിജയുടെ ആസ്തി ഏകദേശം ₹474 കോടി (ഏകദേശം 474 കോടി രൂപ) ആണ്. ഈ വരുമാനത്തിന്റെ ഏറ്റവും വലിയ ഭാഗം അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നാണ്.ഒരു സിനിമയ്ക്ക് 200 കോടി! സൗത്ത് സൂപ്പർസ്റ്റാർ ദളപതി ഏറ്റവും ധനികരായ നടന്മാരിൽ ഒരാളാണ്. സിനിമകളിൽ നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനം അദ്ദേഹത്തിന്റെ വരുമാനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, വിജയ് ഒരു സിനിമയ്ക്ക് ₹130 കോടി മുതൽ ₹200 കോടി വരെയാണ് വാങ്ങുന്നത്. കഴിഞ്ഞ വർഷം, 2024 ൽ, നടൻ വിജയ് തന്റെ GOAT (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന ചിത്രത്തിന് ഏകദേശം ₹200 കോടി പ്രതിഫലം വാങ്ങി. ചിത്രത്തിന്റെ നിർമ്മാതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമകൾക്ക് പുറമേ, കൊക്കകോള, സൺഫീസ്റ്റ് എന്നിവയുൾപ്പെടെ വിവിധ ബ്രാൻഡുകളെ അംഗീകരിക്കുന്നതിലൂടെ അദ്ദേഹം ഗണ്യമായ വരുമാനം നേടുന്നു. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ചലച്ചിത്ര നിർമ്മാണത്തിൽ നിന്നുള്ള വരുമാനം, മറ്റ് നിക്ഷേപങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ ആസ്തിയിൽ ഉൾപ്പെടുന്നു. ഈ കാര്യത്തിൽ ഷാരൂഖിന് ശേഷം വിജയ് ആണ് അടുത്തത്.
കഴിഞ്ഞ വർഷം ഫോർച്യൂൺ ഇന്ത്യ പുറത്തിറക്കിയ രാജ്യത്തെ ഏറ്റവും ഉയർന്ന നികുതിദായകരായ സെലിബ്രിറ്റികളുടെ പട്ടിക പരിശോധിച്ചാൽ ദളപതി വിജയുടെ സമ്പത്തും വരുമാനവും വ്യക്തമായി കണക്കാക്കാം. 2024 സാമ്പത്തിക വർഷത്തിൽ ആകെ ₹92 കോടി മുൻകൂർ നികുതി അടച്ചുകൊണ്ട് ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ഏറ്റവും കൂടുതൽ മുൻകൂർ നികുതി അടച്ച സെലിബ്രിറ്റികളുടെ
പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, സൗത്ത് സൂപ്പർ സ്റ്റാർ വിജയ് 80 കോടി മുൻകൂർ നികുതി അടച്ച് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
ഒരു കടൽത്തീര ബംഗ്ലാവ്, ശേഖരത്തിലെ വിലയേറിയ കാറുകൾ ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ ബീച്ച് ഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച വെള്ള, കൊട്ടാരം പോലുള്ള ബീച്ച് ഫ്രണ്ട് ബംഗ്ലാവിൽ സൂപ്പർസ്റ്റാർ വിജയ് യുടെ സമ്പത്തും ആഡംബര ജീവിതശൈലിയും വ്യക്തമായി പ്രതിഫലിക്കുന്നു. ചെന്നൈയിലെ നീലാങ്കരൈയിലെ കടൽത്തീരത്തുള്ള കാസുവാരിന ഡ്രൈവിലാണ് വിജയ് യുടെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ കാർ ശേഖരവും ശ്രദ്ധേയമാണ്. റിപ്പോർട്ടുകൾ പ്രകാരം, റോൾസ് റോയ്‌സ് ഗോസ്റ്റ് മുതൽ ബിഎംഡബ്ല്യു എക്സ് 5-എക്സ് 6, ഓഡി എ 8 എൽ, റേഞ്ച് റോവർ ഇവോക്ക്, ഫോർഡ് മുസ്താങ്, വോൾവോ എക്സ് സി 90, മെഴ്‌സിഡസ് ബെൻസ് വരെ വിലയേറിയതും ആഡംബരപൂർണ്ണവുമായ
നിരവധി വാഹനങ്ങൾ ദളപതി വിജയ് സ്വന്തമാക്കിയിട്ടുണ്ട്.റാലിയിൽ തിക്കിലും തിരക്കിലും പെട്ടത് എങ്ങനെയായിരുന്നു? കരൂർ വിജയ്‌യുടെ റാലിയിലെ തിക്കിലും തിരക്കിലും മരിച്ചവരുടെയും പരിക്കുകളുടെയും വിവരങ്ങൾ പങ്കുവെച്ചുകൊണ്ട്, സംസ്ഥാന ആരോഗ്യ സെക്രട്ടറി പി. സെന്തിൽ കുമാർ പറഞ്ഞു, ഇതുവരെ 39 പേർ മരിച്ചു, കരൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 51 പേർ ഉൾപ്പെടെ 95 പേർ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയ്‌യുടെ റാലിയിൽ പങ്കെടുക്കാൻ ഏകദേശം 100,000 പേർ തടിച്ചുകൂടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റാലിയിൽ 9 വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാതായ വാർത്ത വ്യാപകമായതോടെ, അവളെ തിരയാനെത്തിയ ജനക്കൂട്ടം നിയന്ത്രണം വിട്ട് തിക്കിലും തിരക്കിലും പെട്ടു.സംഭവത്തിൽ മുൻ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ ഡിഎംകെ സർക്കാരിനെ കുറ്റപ്പെടുത്തി. ഒരു രാഷ്‌ട്രീയ പാർട്ടിയുടെ യോഗത്തിൽ എത്ര പേർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ശരിയായി വിലയിരുത്തുക, അതിനനുസരിച്ച് ഒരു വേദി അനുവദിക്കുക, പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്നിവ പോലീസിന്റെ ഉത്തരവാദിത്തമാണ്” എന്ന് അണ്ണാമലൈ പറഞ്ഞു.“സുരക്ഷാ ക്രമീകരണങ്ങളിൽ ഭരണകക്ഷിയായ ഡിഎംകെ പക്ഷപാതം കാണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഡിഎംകെ അംഗങ്ങൾ സംഘടിപ്പിക്കുന്ന
https://www.facebook.com/Malayalivartha























