ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 66000 കടന്നു; യുദ്ധത്തിനു വിരാമില്ലെന്നും ഗാസയെ ചാമ്പലാക്കാതെ പിന്നോട്ടില്ലെന്നും ഇസ്രായേല്‍

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 66000 കടന്നു. യുദ്ധത്തിനു വിരാമില്ലെന്നും ഗാസയെ ചാമ്പലാക്കാതെ പിന്നോട്ടില്ലെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു സംഭവം കൂടി അരങ്ങേറിയിരിക്കുന്നു. ഹമാസ് പോരാളികള്‍ ശേഷിക്കുന്ന 47 ബന്ദികളെ ഹമാസ് കൊന്നൊടുക്കിയതായി ആശങ്ക ഉയരുകയാണ്. ബന്ദികളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇസ്രായേല്‍ യുദ്ധത്തില്‍ നിന്ന് അടിയന്തിരമായി പിന്മാറണമെന്നുമാണ് ഹമാസ് ആവശ്യപ്പെടുന്നത്.
ബന്ദികളെ ഒന്നുകില്‍ കൊന്നൊടുക്കുകയോ അതല്ലെങ്കില്‍ സിറിയ ഉള്‍പ്പെടെ മറ്റേതോ രാജ്യത്തിലേക്ക് കടത്തുകയോ ചെയ്യാനാണ് ഹമാസിന്റെ നീക്കമെന്ന് ഇസ്രായേല്‍ സംശയിക്കുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1219 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇസ്രയേലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആള്‍നാശം സംഭവിച്ച ആക്രമണമായിരുന്നു ആ കൂടാരപ്പെരുന്നാല്‍ രാത്രി സംഭവിച്ചത്. ഹമാസിന്റെ മിന്നാലാക്രമണത്തിന് പിന്നാലെ വിദേശികള്‍ ഉള്‍പ്പെടെ 251 പേരെയാണ് ഹമാസ് ബന്ദികളായി പിടിച്ചു.
കൊണ്ട് പോയത്. ഇതില്‍ 47 പേര്‍ കൂടി ഹമാസിന്റെ രഹസ്യതാവളത്തില്‍ അവരുടെ കൈവശമുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. അതിനിടെ ഗാസയില്‍ ഇന്നലെ മുതല്‍ ഇസ്രായേല്‍ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. രണ്ടര വയസുള്ള കുഞ്ഞുള്‍പ്പെടെ 40 പേര്‍ ഞായറാഴ്ച കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ ആശുപത്രിയില്‍ പോഷകാഹാരക്കുറവുമൂലമാണ് പിഞ്ചു കുഞ്ഞ് മരിച്ചത്. അറുപത്താറായിരം പേര്‍ കൊല്ലപ്പെട്ടതു മാത്രമല്ല ഒരു ലക്ഷത്തി എഴുപതിനായിരം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടും ഹമാസ് കീഴടങ്ങളിലിനു തയാറായിട്ടില്ല. ഗാസയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര സമ്മര്‍ദം ഉയരുന്ന സാഹചര്യത്തിലും ആക്രമണവുമായി മുന്നോട്ടുപോവുകയാണ് ഇസ്രയേല്‍. ഗാസ സിറ്റി ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം. ഖത്തറിന്റെ മാധ്യസ്ഥത്തില്‍ വെടിനിര്‍ത്തല്‍ചര്‍ച്ച പുരോഗമിച്ചിരുന്നെങ്കിലും ഖത്തറിനെ ഇസ്രയേല്‍ കഴിഞ്ഞ മാസം ആക്രമിച്ചതോടെ ആ ശ്രമങ്ങള്‍ നിലച്ചിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കെത്തിയ ഹമാസ് നേതാക്കളെ ഉന്നമിട്ടായിരുന്നു ഇസ്രായേല്‍ ഹോട്ടലിലേക്ക് മിസൈല്‍ വിന്യസിച്ചത്.
അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നത് നിര്‍ണായക സംഭവമാകുമെന്നാണ് സൂചന. ഗാസാ നഗരത്തില്‍ നിന്ന് എട്ടു ലക്ഷം ജനങ്ങളും ഒഴിഞ്ഞുപോകണമെന്നാണ് അമേരിക്കയും ഇപ്പോള്‍ നിലപാട് ഉയര്‍ത്തിയിരിക്കുന്നത്.
ഗാസയില്‍ സമാധാനത്തിനായി ട്രംപ് സമര്‍പ്പിച്ച 21 നിര്‍ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹമാസിന്റെ പിടിയിലുള്ള എല്ലാ ഇസ്രയേലി ബന്ദികളെയും കരാര്‍ ഒപ്പിട്ട് 48 മണിക്കൂറിനകം മോചിപ്പിക്കുക ഗാസ പുനര്‍നിര്‍മിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് ഒരുക്കമല്ലെന്നാണ് നിലവിലെ സൂചനകള്‍. ഈ സാഹചര്യത്തില്‍ ബന്ദികളെ വധിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് ഇസ്രായേല്‍ കരുതുന്നു.
ഗാസയില്‍ സൂക്ഷിച്ചിരിക്കുന്ന ബന്ദികളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഹമാസ് പറയുന്നത്. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെയാണ് ബന്ദികളുമായുള്ള ആശയവിനിമയ സംവിധാനവും വിച്ഛേദിക്കപ്പെട്ടതെന്നും ഇസ്രായേലിന്റെ വ്യോമാക്രമണം 24 മണിക്കൂര്‍ സമയം നിര്‍ത്തി വയ്ക്കണമെന്നുമാണ് ഹമാസ് ആവശ്യപ്പെടുന്നത്. നിലവില്‍ ഒരു ലക്ഷത്തോളം പലസ്തീനികളാണ് ഗാസിയിലും സമീപപ്രദേശങ്ങളിലുമായി താല്‍കാലിക ടെന്റുകളില്‍ കഴിയുന്നത്.
പലസ്തീനെ ഓസ്‌ട്രേലിയയും കാനഡയും ഫ്രാന്‍സുമുള്‍പ്പടെയുള്ള രാജ്യങ്ങള്‍ രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെയാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഹമാസിന്റെ അന്ത്യം കുറിക്കാന്‍ പോകുകയാണെന്നായിരുന്നു ഐക്യരാഷ്ട്രസഭയില്‍ നെതന്യാഹുവിന്റെ പ്രഖ്യപനം. ഏതൊക്കെ രാജ്യങ്ങള്‍ അംഗീകരിച്ചാലും ഭൂമിയില്‍ പലസ്തീന്‍ എന്നൊരു രാഷ്ട്രം ഉണ്ടാകില്ലെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഹമാസ് ആയുധം വച്ച് കീഴടങ്ങണമെന്നും അല്ലെങ്കില്‍ തോല്‍പ്പിക്കുമെന്നുമാണ് നെതന്യാഹുവു ഇന്നലെയും അന്ത്യശാസനം മുഴക്കിയിരിക്കുന്നത്. എന്നാല്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങില്ലെന്നും പലസ്തീനായി അവസാനത്തെ ശ്വാസം വരെയും പോരാടുമെന്നുമായിരുന്നു ഹമാസിന്റെ പ്രതികരണം.
ഐക്യരാഷ്ട്ര പൊതുസഭയില്‍ കൂക്കിവിളി നേരിടേണ്ടി വന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഗാസയെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ലക്ഷങ്ങളാണ് ഗാസയില്‍ വലയുന്നത്. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷണം, ഇന്ധനം എന്നിവ കിട്ടാനില്ല. പ്രധാന ആശുപത്രികളിലെ ഡോക്ടര്‍മാരോടും നാടുവിട്ടുപോകാനാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്.
അതിനിടെ മധ്യപൂര്‍വേഷ്യയില്‍ വലിയതും മഹത്തരമായതും ഒരു കാര്യം സംഭവിക്കാന്‍ പോകുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചതും ലോകം വലിയ ആശങ്കയോടെയാണ് കേട്ടത്.
വളരെ സവിശേഷമായ ഒന്നിനായി എല്ലാവരും തയാറെടുത്തിരിക്കുകയാണെന്നും ഇത്തരത്തിലൊന്ന് ഇതാദ്യമായാണെന്നുമാണ് ട്രംപ് പറയുന്നത്. ഗാസ ഉയന്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ചാണോ ട്രംപിന്റെ പ്രഖ്യാപനമെന്ന ആശങ്ക സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്.
ജനുവരിയില്‍ അധികാരമേറ്റതിന് പിന്നാലെ തന്നെ ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ സുപ്രധാന തീരുമാനം താന്‍ കൈക്കൊള്ളുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഗാസയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയെന്ന് വെള്ളിയാഴ്ച ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതിനു പിന്നാലെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ പലസ്തീനെന്നൊരു രാഷ്ട്രം ഇനിയുണ്ടാകില്ലെന്നും ഹമാസിനെ ചാമ്പലാക്കാതെ പിന്നോട്ടില്ലെന്നും ബഞ്ചമിന്‍ നെതന്യാഹുവും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha























