ഷെഹ്ബാസ് ഷെരീഫും അസിം മുനീറും വൈറ്റ് ഹൗസിൽ വെച്ച്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി..സമ്മാനമായി മരം കൊണ്ടുള്ള പെട്ടി നിറയെ വജ്രങ്ങളും..

വീണ്ടും ഒരു അപൂർവ കൂടിക്കാഴ്ച. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി. ആറ് വർഷത്തിനിടെ വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആദ്യത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി എന്ന പദവിയോടെയാണ് ഷെരീഫ് ഈ കൂടിക്കാഴ്ചക്കെത്തിയത്.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും
സൈനിക മേധാവി അസിം മുനീറും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയുടെ പുതിയ ചിത്രം പുറത്തുവന്നു. യുഎസ് പ്രസിഡന്റിന് അത്യപൂർവ ധാതുക്കൾ സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്.അസിം മുനീർ മരം കൊണ്ടുള്ള പെട്ടിയിലേക്ക് വിരൽ ചൂണ്ടുന്നതും, അതിനുള്ളിലെ അപൂർവ ധാതുക്കളിലേക്ക് ട്രംപ് നോക്കുന്നതും ചിത്രത്തിൽ കാണാം. ആറ് വർഷത്തിനിടെ വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആദ്യ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാണ് ഷരീഫ്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും
പങ്കെടുത്ത ഈ കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. അസിം മുനീർ ട്രംപുമായി ജൂണിലും കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാനിലെ കൃഷി, ഐടി, ഖനി, ധാതുമേഖല, ഊർജം എന്നിവിടങ്ങളിൽ നിക്ഷേപം നടത്താൻ യുഎസ് കമ്പനികളെ ക്ഷണിച്ചതായി പാക്ക് പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ അപൂർവ ധാതുക്കളിൽ യുഎസിനു താൽപര്യമുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഖനന കമ്പനിയായ
ഫ്രോണ്ടിയർ വർക്സ് ഓർഗനൈസേഷൻ യുഎസ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ ദശലക്ഷക്കണക്കിനു ഡോളർ വിലമതിക്കുന്ന ധാതു ശേഖരമുണ്ടെന്ന് ഷരീഫ് അവകാശപ്പെട്ടിരുന്നു. ധാതു മേഖലയിലെ വിദേശ നിക്ഷേപം സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും വിദേശ വായ്പ ഭാരത്തിൽ നിന്ന് രക്ഷപ്പെടുത്താനും സഹായിക്കുമെന്നാണ് പാക്ക് സർക്കാരിന്റെ വിശ്വാസം. വമ്പൻ കളികൾക്കാണ് പാകിസ്ഥാനും അമേരിക്കയും ഒരുങ്ങുന്നത് .
https://www.facebook.com/Malayalivartha























