പ്രൊഫഷനിലൂടെ ഡിമെൻഷ്യ അവബോധം സാധ്യമാക്കി മലയാളി യുവതി; ഡിമെൻഷ്യ രോഗികളുടെ ലോകം ചിത്രപ്രദർശനത്തിലൂടെ ബ്രിട്ടീഷ് സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് അമല രാജൻ

ഡിമെൻഷ്യ രോഗികളുടെ ലോകം ചിത്രപ്രദർശനത്തിലൂടെ ബ്രിട്ടീഷ് സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് മലയാളി യുവതി ശ്രദ്ധേയയാകുന്നു. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങിൽ രണ്ടാം റാങ്കോടെ വിജയിച്ച ശേഷം ഉപരിപഠനത്തിനായി യുകെയിലെത്തിയ അമല രാജനാണ് ചിത്രപ്രദർശനത്തിന് പിന്നിൽ.
പ്രൊഫഷനിലൂടെ എങ്ങനെ ഡിമെൻഷ്യ അവബോധം സാധ്യമാക്കാം എന്ന ചിന്തയിലാണ് 'ഫ്ലൂയിഡ് ഇമോഷൻസ് ഇൻ കെയർ' എന്ന പ്രോജക്ട് ഉടലെടുത്തത്. കഴിഞ്ഞ രണ്ടു വർഷമായി മൂർ എൻഡ് കെയർ ഹോമിൽ ജോലി ചെയ്ത അനുഭവമാണ് ഈ എക്സിബിഷന് പ്രചോദനമായത്. ഷെഫീൽഡ് ഹാലം യൂണിവേഴ്‌സിറ്റിയിൽ എം.എ. ഫാഷൻ ഡിസൈൻ പൂർത്തിയാക്കിയിട്ടുണ്ട് അമല.
ഭാവിയിൽ കൂടുതൽ കെയർ ഹോമുകളിലും പൊതുസ്ഥലങ്ങളിലും ഈ പ്രദർശനം നടത്താനും പദ്ധതിയിടുന്നുണ്ട്. രോഗികൾക്കും ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അവബോധം നൽകുക എന്നതും അമലയുടെ ലക്ഷ്യമാണ്.
അമലയുടെ ചിത്രപ്രദർശനത്തിൻ്റെ പ്രധാന വിഷയം പാർട്ട് ടൈം ജോലിയിലൂടെ കണ്ടറിഞ്ഞ ഡിമെൻഷ്യ രോഗികളുടെയും അവരെ പരിചരിക്കുന്ന ജീവനക്കാരുടെയും മാനസികവും വൈകാരികവുമായ സമ്മർദ്ദങ്ങളാണ്. മൂർ എൻഡ് കെയർ ഹോമിലെ ഒരു ഡിമെൻഷ്യ രോഗി തുന്നിച്ചേർത്ത അമലയുടെ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു
മാനസികമായും വൈകാരികമായും വെല്ലുവിളികൾ നിറഞ്ഞതാണ് കെയർ ഹോമിലെ ദിനചര്യകളെന്നും, രോഗികളും ജീവനക്കാരും അടക്കിവെച്ച മനോവികാരങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നും അമല പറഞ്ഞു.
ഡിമെൻഷ്യ രോഗികളുടെ അടക്കി വെച്ച മനോവിചാരങ്ങൾ കലയിലൂടെ കൂടുതൽ ഫലപ്രദമായി സംവദിക്കാനാകും എന്ന കണ്ടെത്തലാണ് ഫാഷൻ, ഡിസൈൻ ഭാഷ ഉപയോഗിക്കാൻ അമലയെ പ്രേരിപ്പിച്ചത്. ഷെഫീൽഡിൽ ആർട്സ് ഇൻ ദി റൈറ്റ് പ്ലേസ് സ്റ്റുഡിയോയിൽ ഒരാഴ്ച നീണ്ട ചിത്രപ്രദർശനമായിരുന്നു സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha























