ഗാസ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..ച്ച 20 നിർദ്ദേശങ്ങൾ അടങ്ങിയ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.. 72 മണിക്കൂറിനുള്ളിൽ ഹമാസ് മറുപടി പറയണം..

ഒടുവിൽ സമാധാനം തിരികെ വരുമോ..ഗാസ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച 20 നിർദ്ദേശങ്ങൾ അടങ്ങിയ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 72 മണിക്കൂറിനുള്ളിൽ ഹമാസ് മറുപടി പറയണമെന്നും, അങ്ങനെയെങ്കിൽ ആ നിമിഷം യുദ്ധം അവസാനിക്കുമെന്നും ട്രംപ് അറിയിച്ചു. മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണം.ട്രംപും നെതന്യാഹുവും വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ട്രംപിന്റെ നേതൃത്വത്തിലെ ബോർഡിനാണ് പദ്ധതിയുടെ മേൽനോട്ടം. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അംഗമാകും. ഗാസയിൽ ഹമാസിന്റെ സൈനിക/ഭരണ ശേഷി ഇല്ലാതാക്കുക, ഗാസയുടെ പുനർനിർമ്മാണം, മാനുഷിക സഹായം തുടങ്ങിയ നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. ഹമാസിനെ അനുനയിപ്പിക്കേണ്ട ചുമതല ട്രംപ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് കൈമാറി. ഹമാസ് വിസമ്മതിച്ചാൽ ഇസ്രയേൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ സമാധാനം എത്തുമോ?
ഗാസ വെടിനിര്‍ത്തലിന് അമേരിക്ക തയാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍ അനുകൂലമായി പ്രതികരിച്ചു. ഇനി അറിയേണ്ടത് ഹമാസിന്റെ തീരുമാനമാണ്. വൈറ്റ്ഹൗസില്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. ഗാസയില്‍ നിന്നും ഹമാസിനെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്
അമേരിക്കന്‍ പദ്ധതി. ഗാസയിലെ രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സമാധാന പദ്ധതി. ബന്ദികളുടെ മോചനം, ഗാസയില്‍ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങല്‍ നിബന്ധനകള്‍,
ഫലസ്തീന്‍ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍- പൊളിറ്റിക്കല്‍ സമിതി രൂപീകരണം, ഗാസക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്നതാണ് സമാധാന പദ്ധതി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇരുവരും തയാറായില്ല.
അതേസമയം, ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍ പദ്ധതി രേഖാമൂലം ലഭിച്ചിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു. ജനുവരിയില്‍ ട്രംപ് അധികാരത്തിലെത്തിയ ശേഷം ബെന്യാമിന്‍ നെതന്യാഹുവിന്റെ നാലാം യുഎസ് സന്ദര്‍ശനമാണിത്. ഗാസ വെടിനിര്‍ത്തലിന് യുഎസ് തയാറാക്കിയ പദ്ധതിയിലുള്ള ചര്‍ച്ചയ്ക്കാണ് നെതന്യാഹു വൈറ്റ്ഹൗസിലെത്തിയത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ട്രംപിന്റെ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും ഫലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
അടിയന്തര വെടിനിര്‍ത്തല്‍, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേല്‍ പിന്‍വാങ്ങല്‍ എന്നിവ ആവശ്യപ്പെടുന്ന സമാധാന പദ്ധതി അംഗീകരിച്ചതിന് നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു. നേരത്തെ ട്രംപുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നേടിയായി ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു മാപ്പ് ചോദിച്ചിരുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞമാസം ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിനാണ് നെതന്യാഹു ഖത്തറിനോടു മാപ്പുപറഞ്ഞത്. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ താനിയെ ഫോണില്‍വിളിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേല്‍ നടത്തിയ കടന്നുകയറ്റത്തിന് നെതന്യാഹു മാപ്പുപറഞ്ഞത്. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപനം.
https://www.facebook.com/Malayalivartha























