ലോകം എതിരായിട്ടും ഹമാസ് വേട്ട തുടര്‍ന്ന് ഇസ്രയേല്‍ ; നെഞ്ചില്‍ തീയാളി തുര്‍ക്കി ജോര്‍ദ്ദാന്‍

ലോകം എതിരായിട്ടും ഹമാസ് വേട്ട തുടര്‍ന്ന് ഇസ്രയേല്‍. ശത്രുവിനെ മടയില്‍ കയറി തീര്‍ക്കുമെന്ന് തന്നെയാണ് പ്രഖ്യാപനം. തുര്‍ക്കി ജോര്‍ദ്ദാന്‍ രാജ്യങ്ങളിലേക്ക് ഹമാസ് ഭീകരര്‍ കടന്നിട്ടുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ഉണ്ട്. ദോഹയില്‍ നിന്നും വഴുതിപ്പോയ ആ അഞ്ച് തലയെടുത്തിരിക്കുമെന്ന മൊസാദ് പ്രഖ്യാപനം ഇറാനെ വിറപ്പിക്കുന്നു. സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ഖമനേയി നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ഇറാനില്‍ സുരക്ഷിതമല്ലെന്ന ബോധ്യത്തില്‍ തുര്‍ക്കിയിലേക്കും ജോര്‍ദ്ദാനിലേക്കും ഹമാസ് തലവന്മാര്‍ കടന്നിരിക്കുന്നത്. ഇസ്രയേല്‍ പേടിയില്‍ മാളത്തിന് പുറത്തേക്ക് ഇറങ്ങുന്നില്ല ഖലീല്‍ ഹയ്യയും കൂട്ടരും. നെഞ്ചില്‍ തീയാളി നില്‍ക്കുകയാണ് തുര്‍ക്കിയും ജോര്‍ദ്ദാനും. തങ്ങളുടെ രാജ്യത്തേക്ക് ഹമാസ് ഭീകരര്‍ കടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സേനയെ നിയോഗിച്ചിരിക്കുകയാണ് ജോര്‍ദ്ദാന്‍. എത്രയും പെടട് ഹമാസ് ഭീകരരെ കണ്ടെതത്ി നാട് കടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ജോര്‍ദ്ദാന്‍ രാജാവ്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ലോകരാജ്യങ്ങള്‍ നെതന്യാഹുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ലോകം ഇസ്രയേലിനോട് കാണിക്കുന്നത് അനീതിയെന്ന് നെതന്യാഹു. ഹമാസ് ജൂതരെ കൊന്നൊടുക്കിയപ്പോള്‍ ജൂത സ്ത്രീകളെ പീഡിപ്പിച്ചപ്പോള്‍ ജൂത കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോള്‍ ലോകം കരഞ്ഞില്ല. ആരും ഇസ്രയേലിന് വേണ്ടി സംസാരിക്കാനും വന്നില്ല. തിരിച്ച് ഇസ്രയേല്‍ ഭീകരരെ കൊന്നൊടുക്കി അവരുടെ താവളങ്ങള്‍ ചുട്ടെരിച്ചപ്പോള്‍ ചില രാജ്യങ്ങള്‍ക്ക് പൊള്ളുന്നു. ജൂതന്‍ ചത്തൊടുങ്ങേണ്ടവരെന്നാണോ ഈ രാജ്യങ്ങളുടെ ആവശ്യം. അവസാന ശ്വാസം വരെയും ഭീകരതയ്‌ക്കെതിരെയും ജൂതന്റെ ചോരവീഴ്ത്തിയവരേയും ഇസ്രയേല്‍ വേട്ടയാടിക്കൊണ്ടിരിക്കും. ഗാസയില്‍ സമാധാനമാകാം പക്ഷെ ഹമാസിനെ വെറുതെ വിടില്ലെന്നും നെതന്യാഹു വെളിപ്പെടുത്തി.
പശ്ചിമേഷ്യ നിലനില്‍ക്കുന്നത് ഇസ്രയേലിന്റെ കരുത്തിലാണ്. ഭീകരര്‍ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാത്തതും ഭീതി വിതക്കാത്തതും ഇസ്രയേല്‍ പോരാടുന്നത് കൊണ്ടാണ്. പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ സമാധാനപരമായ് ഉറങ്ങുമ്പോള്‍ ഇസ്രയേല്‍ ഉണര്‍ന്നിരുന്ന് പോരാടുകയാണ്. ഒരു തവണ ഇസ്രയേല്‍ ആയുധം താഴെവെച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും ഭീകരതയുടെ മുഖം. അന്ന് നിങ്ങള്‍ ഇസ്രയേലിന്റെ കാലുപിടിക്കും ഭീകരതയെ ഇല്ലാതാക്കാന്‍. ഇറാന്‍ ആണവ രാഷ്ട്രമാകുന്നതിനെ ലോകരാജ്യങ്ങള്‍ ഭയക്കുന്നു. എന്നാല്‍ ഇറാന്‍ ആണവ രാഷ്ട്രമാകാതിരിക്കാന്‍ പോരാടുന്നത് ഇസ്രയേലാണ്. ഇസ്രയേല്‍ കണ്ണടച്ചാല്‍ ഇറാന്‍ ആണവ രാഷ്ട്രമാകും അന്ന് പഠിക്കും ലോകം അവരുടെ ഭീകരതയുടെ നേര്‍ചിത്രം. ഇറാന്റെ പ്രോക്‌സികള്‍ തലപൊക്കിയാല്‍ അടിച്ചൊതുക്കാന്‍ ഇസ്രയേല്‍ വേണം പക്ഷെ ലോകവേദികളില്‍ എല്ലാം ഇസ്രയേല്‍ ഭീകരരും. ഇന്ന് ഭീകരതയെ പിന്തുണക്കുന്നവര്‍ ഒരിക്കല്‍ പഠിക്കും. നിങ്ങളെ ഭീകരത വിഴുങ്ങുമ്പോള്‍ സ്വന്തം ജനം ചിതറി വീഴുമ്പോള്‍ ഭീകരത വളര്‍ത്തിയവരുടെ നാശം തുടങ്ങും. ലോകം മുഴുവന്‍ ഒറ്റപ്പെടുത്തിയാലും ഇസ്രയേല്‍ സ്വന്തം ജനത്തെ കാക്കാന്‍ ആയുധമെടുക്കുമെന്ന് വൈകാരികമായ് നെതന്യാഹുവിന്റെ തുറന്നുപറച്ചില്‍.
ആഗോള തലത്തില്‍ ഇസ്രയേല്‍ സകല മേഖലകളിലും ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നത് ഇസ്രയേലിന്റെ ആഗോള നില അതീവ പരുങ്ങലിലായിരിക്കുന്നുവെന്നാണ്. നയതന്ത്രം, സാമ്പത്തികം, കല, കായികം തുടങ്ങി എല്ലാ മേഖലകളിലേക്കും ഈ തിരിച്ചടി വ്യാപിക്കുമ്പോള്‍ അന്തരാഷ്ട്ര സമൂഹം ഇസ്രയേലിനോടുള്ള സമീപനം അടിമുടി മാറ്റുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കാനെഴുന്നേറ്റ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കടുത്ത അപമാനം നേരിട്ടു. എന്നാല്‍ പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ട് കൊടുക്കേണ്ടവര്‍ക്ക് മറുപടി കൊടുത്തിട്ടാണ് വേദി വിട്ടത്. മനസാക്ഷിക്ക് നിരക്കാത്ത ഇസ്രയേലിന്റെ ക്രൂരതകള്‍ ലോകം തിരിച്ചറിഞ്ഞു നെതന്യാഹുവിന്റെ തലതെറിച്ചുവെന്നായിരുന്നു ഇറാന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചത്. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇസ്രയേല്‍ നേരിടുന്നത്.
നയതന്ത്ര തലത്തില്‍ ആ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികളാണ്. ഗാസയില്‍, സമ്പൂര്‍ണ പിടിച്ചടക്കല്‍ എന്ന പ്രഖ്യാപനത്തിന് പിന്നാലെ കരസേനാ ആക്രമണം ആരംഭിച്ചതും, ഇസ്രയേല്‍പലസ്തീന്‍ വിഷയത്തിലെ പ്രധാന മധ്യസ്ഥ രാഷ്ട്രമായിരുന്ന ഖത്തറിന്റെ മണ്ണില്‍ അവര്‍ നടത്തിയ അപ്രതീക്ഷിത ആക്രമണവും, ഇസ്രയേലിനെതിരായ അന്താരാഷ്ട്ര വിമര്‍ശനത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. ഒരു സ്വതന്ത്ര യു എന്‍ അന്വേഷണം ആദ്യമായി ഇസ്രയേല്‍ ഗാസയില്‍ വംശഹത്യ നടത്തുകയാണ് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് അവര്‍ക്ക് ലഭിച്ച മറ്റൊരു വലിയ തിരിച്ചടി ആയിരുന്നു. പിന്നാലെ മറ്റ് മനുഷ്യാവകാശ ഗ്രൂപ്പുകളും വിദഗ്ധരും ഈ കണ്ടെത്തലിനെ പിന്തുണച്ച് രംഗത്തെത്തി. ഇസ്രയേല്‍ സര്‍ക്കാര്‍ ഈ ആരോപണം ശക്തമായി തള്ളിക്കളഞ്ഞു. ഇതുകൂടാതെ, ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി അഥവാ ഐ സി സി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് നെതന്യാഹുവിന്റെ വിദേശയാത്രയ്ക്ക് വലിയ തടസമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് യു എന്‍ യോഗത്തിനെത്താന്‍ ഫ്രാന്‍സിന്റെയും സ്‌പെയിനിന്റെയും വ്യോമാതിര്‍ത്തി ഒഴിവാക്കി നെതന്യാഹുവിന് വളഞ്ഞ വഴി സ്വീകരിക്കേണ്ടി വന്നത്. നയതന്ത്ര തലത്തില്‍ മാത്രമല്ല നിയമപരമായും നെതന്യാഹു നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നു.
സാമ്പത്തികവും വ്യാപാരപരവുമായി ഇസ്രയേല്‍ നേരിടുന്ന സമ്മര്‍ദ്ദമാണ് അടുത്തത്. ആഗോളതലത്തില്‍, ആ രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ നിന്ന് പോലും അവര്‍ സാമ്പത്തികപരമായ തിരിച്ചടികള്‍ നേരിടുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധം അതില്‍ പ്രധാനമാണ്. നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍, യൂറോപ്യന്‍ യൂണിയന്‍ ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. കൂടാതെ ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ്, തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നത് ഭാഗികമായോ പൂര്‍ണ്ണമായോ നിര്‍ത്തിവച്ചു. എല്ലാത്തിനുമുപരിയായി ലോകത്തിലെ ഏറ്റവും വലിയ ഫണ്ടായ നോര്‍വേയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ട് ഗാസയിലെ പ്രതിസന്ധി മോശമായതിനെത്തുടര്‍ന്ന് ഇസ്രയേലിലെ ചില നിക്ഷേപങ്ങള്‍ വിറ്റൊഴിയുന്നതായി പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ ആയുധ വ്യവസായത്തിലും തിരിച്ചടികള്‍ നേരിടുന്നു. എന്നിട്ടും ഹമാസിനെ വെറുതെ വിട്ടുകൊണ്ടൊരു സന്ധിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നാണ് ആ രാജ്യത്തിന്റെ അവസാന വാക്ക്.
സാംസ്‌കാരികവും കായികമായും ഇസ്രയേല്‍ ബഹിഷ്‌കരണം നേരിടുന്നു. രാഷ്ട്രീയപരമായ നിലപാടുകള്‍ ഇത്തരം വേദികളിലേക്ക് കടന്നുവരുന്നത് ഇസ്രയേലിന് പുതിയ വെല്ലുവിളിയാണ്. യൂറോവിഷന്‍ വിവാദമാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. പ്രശസ്തമായ യൂറോവിഷന്‍ ഗാനമത്സരത്തില്‍ ഇസ്രയേലിനെ പങ്കെടുപ്പിക്കുകയാണെങ്കില്‍ അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ബ്രോഡ്കാസ്റ്റര്‍മാര്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി. തുടര്‍ന്ന് സംഘാടകര്‍ക്ക് ഇസ്രയേലിന്റെ പങ്കാളിത്തം വേണോയെന്ന് ചിന്തിക്കേണ്ട സാഹചര്യം ഉണ്ടാക്കി. ഹോളിവുഡില്‍ നിന്നും ഉണ്ടായ ബഹിഷ്‌കരണവും എടുത്ത് പറയേണ്ടതാണ്. പലസ്തീന്‍ ജനതക്കെതിരായ വംശഹത്യയിലും വര്‍ണ്ണവിവേചനത്തിലും പങ്കുള്ള ഇസ്രയേലി സിനിമാ സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് ആയിരക്കണക്കിന് ചലച്ചിത്ര പ്രവര്‍ത്തകരും അഭിനേതാക്കളും ചലച്ചിത്ര വ്യവസായ തൊഴിലാളികളും പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഈ പ്രതിജ്ഞയില്‍ ഒപ്പിട്ടവരില്‍ ഒലിവിയ കോള്‍മാന്‍, എമ്മ സ്റ്റോണ്‍, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് തുടങ്ങിയ പ്രമുഖ താരങ്ങളുമുണ്ട്. അടുത്തിടെ നടന്ന എമ്മി അവാര്‍ഡ് ദാന ചടങ്ങില്‍ തന്റെ പ്രസംഗം 'ഫ്രീ പലസ്തീന്‍' എന്ന വാക്കുകളോടെ അവസാനിപ്പിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ ഹന്ന എയിന്‍ബൈന്‍ഡറും ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്നത് ഇസ്രയേലി സിനിമയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാനുള്ള നീക്കം ഹോളിവുഡില്‍ ശക്തമായി നടക്കുന്നുണ്ട് എന്ന് തന്നെയാണ്.
കഴിഞ്ഞിട്ടില്ല, കായികരംഗത്തും ഇസ്രയേല്‍ ഒറ്റപ്പെടുകയാണ്. ഇസ്രയേലി ടീമിന്റെ പങ്കാളിത്തത്തില്‍ പ്രതിഷേധിച്ച് കൊണ്ടുള്ള പലസ്തീന്‍ അനുകൂല പ്രകടനങ്ങളെത്തുടര്‍ന്ന് ഒരു പ്രധാന സൈക്കിള്‍ റേസ് റദ്ദാക്കേണ്ടി വന്നു. ചെസ്സ് ടൂര്‍ണമെന്റുകളില്‍ ദേശീയ പതാകയുടെ കീഴില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെ ഇസ്രയേലി കളിക്കാര്‍ക്ക് പിന്മാറേണ്ടിവന്നു. ഇതിനോടൊപ്പം യൂറോപ്യന്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രയേലിനെ പുറത്താക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും ശക്തമാണ്. അന്താരാഷ്ട്ര വേദിയിലേക്ക് വന്നാല്‍, ഐക്യരാഷ്ട്രസഭയുടെ വോട്ടെടുപ്പുകളില്‍ സംഭവിച്ച മാറ്റങ്ങള്‍ ഇസ്രയേലിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പിന്തുണയ്ക്ക് ചോര്‍ച്ച സംഭവിച്ചുകഴിഞ്ഞു എന്നതാണ് വ്യക്തമാക്കുന്നത്. പലസ്തീന്‍ പ്രതിസന്ധി സംബന്ധിച്ച യു എന്‍ പൊതുസഭയിലെ പ്രമേയ വോട്ടെടുപ്പുകളില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ വളരെ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങളൊക്കെ വിലയിരുത്തിക്കൊണ്ട്, ഇസ്രയേല്‍ ആഗോളതലത്തില്‍ നേരിടുന്ന ഈ ബഹിഷ്‌കരണവും ഒറ്റപ്പെടലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ നയങ്ങളെ പുനര്‍നിര്‍ണ്ണയിക്കാന്‍ നിര്‍ബന്ധിച്ചേക്കാം എന്ന് തന്നെ അനുമാനിക്കാം. എന്നിട്ടും ലോകത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് ഒറ്റയ്ക്ക് പോരാടുകയാണ് ഇസ്രയേല്‍. ഹമാസിനെ തീര്‍ത്തേ ഈ യുദ്ധം തീരു ജൂതന്റെ ചോരവീഴ്ത്തിയവര്‍ ഇനി ഈ മണ്ണില്‍ വേണ്ടെന്ന് ഉറച്ച തീരുമാനം.
https://www.facebook.com/Malayalivartha























