യാത്രക്കാരൻ പാസ്പോർട്ട് തിന്നു, മറ്റൊരാൾ പാസ്പോർട്ട് ഫ്ലഷ് ചെയ്തു; വിചിത്രമായ പെരുമാറ്റം വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

ഇറ്റലിയിലെ മിലാനിൽ നിന്ന് യുകെയിലെ ലണ്ടനിലേക്ക് പോയ റയാനെയർ വിമാനത്തിൽ രണ്ട് യാത്രക്കാരുടെ അസാധാരണമായ പ്രവൃത്തികൾ വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചതിനെത്തുടർന്ന് വിമാനം പാരീസിൽ തിരിച്ചിറക്കി. ഒരാൾ പാസ്പോർട്ട് ഭക്ഷിക്കുകയും മറ്റൊരാൾ പാസ്പോർട്ട് ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത് കളയുകയും ചെയ്‌തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. പാരീസിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഫ്രാൻസ് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും യാത്രക്കാരുടെ സാധനങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ലണ്ടൻ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്ക് പറക്കാൻ വിമാനത്തിന് അനുമതി ലഭിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂർ എടുത്തു. അസാധാരണമായ പ്രവൃത്തികൾക്ക് പിന്നിലെ ഉദ്ദേശ്യങ്ങൾ വ്യക്തമല്ല.
വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാർക്കോ ജീവനക്കാർക്കോ മനസിലായില്ല. വിമാനം പറന്നുയർന്ന് 20 മിനിറ്റോളം പിന്നിട്ട ശേഷമാണ് മുൻനിരയിലെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റത്. ഇയാൾ തൻ്റെ കൈവശമുണ്ടായിരുന്ന പാസ്പോർട്ട് കീറിമുറിച്ച് ഇത് ഭക്ഷിക്കാൻ തുടങ്ങി. മറ്റൊരു യാത്രക്കാരൻ ഇതേസമയം വിമാനത്തിൻ്റെ എതിർഭാഗത്തേക്ക് പോവുകയും ടോയ്‌ലറ്റിൽ കയറി പാസ്പോർട്ട് ഇവിടെ ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തു. ടോയ്‌ലറ്റിലെ വാതിൽ തുറക്കാൻ എയർഹോസ്റ്റസ് ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ ഇതിന് തയ്യാറായില്ല.
ഒരു അജ്ഞാത യാത്രക്കാരൻ പറഞ്ഞതനുസരിച്ച്, വിമാന ജീവനക്കാർ ഇടപെടാൻ ശ്രമിച്ചു.""എന്താണ് സംഭവിക്കുന്നതെന്ന് വിമാനത്തിലുണ്ടായിരുന്ന ആർക്കും അറിയില്ലായിരുന്നു; ഈ ആളുകൾ വിചിത്രമായി പെരുമാറുകയായിരുന്നു. പാരീസിലേക്കുള്ള ഇറക്കം എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ 15 മിനിറ്റായിരുന്നു," യാത്രക്കാരൻ ഓർമ്മിച്ചു. ഈ സംഭവം ഉണ്ടായിരുന്നിട്ടും, റയാനെയർ ജീവനക്കാർ സാഹചര്യം കൈകാര്യം ചെയ്ത രീതിയെ യാത്രക്കാർ പ്രശംസിച്ചു.
https://www.facebook.com/Malayalivartha