ഗാസയെ വളഞ്ഞ് യുദ്ധക്കപ്പൽ.. കര തൊടീക്കില്ലെന്ന് ഇസ്രായേൽ..ഗാസയ്ക്ക് സഹായവുമായി പോയ പോകുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഗാസയിലേക്ക് അടുക്കുന്നു.. അപകട മേഖലയിലേക്ക് പ്രവേശിച്ചു..

ഗാസയ്ക്ക് സഹായവുമായി പോയ പോകുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഗാസയിലേക്ക് അടുക്കുന്നു, എന്നാല്‍ ബോട്ട് ഇപ്പോള്‍ അപകട മേഖലയിലേക്ക് പ്രവേശിച്ചു. ഇസ്രായേല്‍ സേന തടയുമെന്ന് പ്രഖ്യാപിച്ച പ്രദേശത്താണ് ബോട്ടുകള്‍ ഇപ്പോഴുള്ളത്. ഗസ്സയില്‍ നിന്ന് ഏകദേശം 120 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ടുകളുള്ളതെന്ന് ഫ്‌ളോട്ടില ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു.ജറുസലേം സമയം പുലര്‍ച്ചെ 5.30ഓടെ, ചില അജ്ഞാത ബോട്ടുകള്‍ ഫ്‌ളോട്ടില ബോട്ടുകളുടെ അടുത്തേക്ക് ലൈറ്റുകള്‍ അണച്ച ശേഷം വന്നതായും തുടര്‍ന്ന് ഉടന്‍ തന്നെ പോയതായും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
ഇസ്രായേലി ഇടപെടലുകൾ ഉണ്ടാകുന്ന ഉയർന്ന അപകട സാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചപ്പോൾ ഫ്ലോട്ടില്ലയ്ക്ക് മുകളിലൂടെ നിരവധി ഡ്രോണുകളുടെ പറക്കലും കാണാൻ സാധിച്ചു . ;ഇപ്പോൾ ഞങ്ങൾ ഉയർന്ന അപകട സാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചിരിക്കുന്നു. മുൻ ഫ്ലോട്ടിലകൾ ആക്രമിക്കുകയോ തടയപ്പെടുകയോ ചെയ്ത പ്രദേശം , ..'എന്നാണ് ഫ്ലോട്ടില്ല പോസ്റ്റിലൂടെ അറിയിച്ചു . ഇസ്രായേൽ നാവികസേനാ തടയുമെന്ന് പ്രതീക്ഷിക്കുന്നുടെന്നും അവർ അതിനുള്ള തയ്യറെടുപ്പുകൾ ആരംഭിച്ചതായും പറയ്യപെടുന്ന ഒരു ട്വീറ്റ് സുമുദ് ഫ്ലോട്ടില്ല പിന്നീട് പോസ്റ്റ് ചെയ്തു . സുമുദ് എന്ന അറബി വാക്കിനർത്ഥം “സ്ഥൈര്യം” അല്ലെങ്കിൽ “പ്രതിരോധശേഷി” എന്നാണ്.
ഗാസയിലേക്കുള്ള ഇസ്രയേലിന്റെ സകല സമുദ്ര ഉപരോധങ്ങളുംതകർത്ത് മുന്നേറുന്ന സിവിലിയൻ സമുദ്ര ദൗത്യത്തിന് നൽകിയിരിക്കുന്ന പേരും അതുതന്നെ. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല. ഗാസയിലെ ജനതയുടെ പ്രതിരോധശേഷിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നൽകിയിട്ടുള്ള പേര്. ആ കപ്പൽ വ്യൂഹം, ഗാസയിൽ നിന്നും 150 നോട്ടിക്കൽ മൈലിൽ താഴെ ദൂരമുള്ള “ഉയർന്ന അപകടസാധ്യതയുള്ള മേഖലയിൽ” പ്രവേശിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇസ്രയേൽ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്ക് നടുവിലും, ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയ മനുഷ്യത്വപരമായ സഹായങ്ങൾ എത്തിക്കുക
എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര തലത്തിൽ സിവിലിയൻമാർ നടത്തുന്ന ഈ സമുദ്ര ദൗത്യം ലോകത്തിന് മുന്നിൽ പ്രതീക്ഷയുടെ വലിയൊരു കവാടമാണ് തുറക്കുന്നത്.പക്ഷെ ബോട്ടുകളെ തടയാൻ നാവികസേനാ തയ്യാറാണെന്ന് ഐ ഡി എഫ് വക്താവ് പറഞ്ഞു . 47 ബോട്ടുകളുള്ള ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല , ഈ ആഴ്ച ഗാസ സ്ട്രിപ്പിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഫ്രീഡം ഫ്ലോട്ടില്ല കോളിഷൻ, ഗ്ലോബൽ മൂവ്‌മെന്റ് ടു ഗാസ തുടങ്ങിയ വിവിധ ആക്ടിവിസ്റ്റ്, മാനുഷിക പ്രസ്ഥാനങ്ങൾ ചേർന്നാണ് ഈ ഒരു സമുദ്ര ദൗത്യം സംഘടിപ്പിച്ചത്. 44-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തവും 50-ൽ അധികം കപ്പലുകളുമായി,ഇത്തരത്തിലുള്ള ദൗത്യങ്ങളിലെ ഏറ്റവും വലിയ സിവിലിയൻ കപ്പൽ വ്യൂഹമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
സ്വീഡിഷ്ലെ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ്, നെൽസൺ മണ്ടേലയുടെ ചെറുമകൻ സ്വെലിവെലെ മണ്ടേല, ഡോക്ടർമാർ, അഭിഭാഷകർ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ഇതിൽ പങ്കാളികളാണ്. 500 ൽ അധികം ആക്ടിവിസ്റ്റുകളാണ് ഫ്ലോട്ടില്ലയിൽ ഉള്ളത് . ഇതിൽ ‘മനസാക്ഷി’ എന്നർത്ഥം വരുന്ന അൽ-ദമീർ’ പോലുള്ള കപ്പലുകൾ ഡോക്ടർമാർക്കും മാധ്യമപ്രവർത്തകർക്കുമായി നീക്കിവെച്ചിട്ടുണ്ട്.ബോട്ടുകളിലെ നിരവധി സി സി ടി വി ദൃശ്യങ്ങൾ തകർന്നതായി അറിയിച്ചു . ഗസ്സയിലേക്ക് സഹമെത്തിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര സഹായ ഫ്ലോട്ടില്ലയോട് ദൗത്യം ഉടൻ നിർത്താൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണി ആവശ്യപ്പെട്ടിരുന്നു .
എന്നാൽ ഈ ആവശ്യം ഫ്ലോട്ടില്ല പ്രവർത്തകർ നിരസിച്ചിരുന്നു . ഇസ്രയേലുമായുള്ള ഒരു ഏറ്റുമുട്ടൽ സാഹചര്യം ഉണ്ടാക്കുന്നത് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചിട്ടുള്ള പദ്ധതി പ്രകാരമുള്ള സമാധാന സാഹചര്യം തകിടം മറിക്കുമെന്നായിരുന്നു മെലോണിയുടെ അവകാശ വാദം. പലരും ആ പദ്ധതി തടസപ്പെടുത്തുന്നതിൽ സന്തോഷിക്കുന്നു എന്നും മേലോണി പ്രസ്താവനയിൽ പറഞ്ഞു . ഇസ്രായേലി നാവിക ഉപരോധം മറികടക്കാനുള്ള ശ്രമം ഇതിനൊരു കരണമായേക്കാമെന്ന് താൻ ഭയപ്പെടുന്നു .അതിനാൽ ഫ്ലോട്ടില്ലയ്‍യുടെ യാത്ര ഇപ്പോൾ നിർത്തേണ്ടത് ഉണ്ടെന്നും താൻ കരുതുന്നു എന്നും കൂട്ടിച്ചേർത്തു , എന്നാൽ ഇറ്റലിയുടെ ഇടപെടൽ സംരക്ഷണം അല്ല അട്ടിമറി ആണ് എന്നുമാണ് ഫ്ലോട്ടില്ലയുടെ മറുപടി .
സുമൂദ് ഫ്ലോട്ടില്ലയ്ക്ക് ഒരു സ്പാനിഷ് നാവിക സേന കപ്പലും രണ്ട് ഇറ്റാലിയൻ നാവിക സേന കപ്പലും അകമ്പടി സേവിച്ചിരുന്നു , എന്നാൽ കരയിൽ നിന്നും 150 നോട്ടിക്കൽ മൈൽ അകലെ എത്തിയാൽ രാജ്യത്തിൻറെ കപ്പലുകൾ ഫ്ലോട്ടില്ലയെ പിന്തുടരുന്നത് നിർത്തുമെന്നും ഇറ്റാലിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു .സുമുദ് ഫ്ലോട്ടില്ലയുടെ പ്രധാന ലക്ഷ്യം, ഇസ്രയേൽ ഗാസയ്ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള 18 വർഷം പഴക്കമുള്ള സമുദ്ര ഉപരോധം സമാധാനപരമായി തകർക്കുക, ഗാസയിലെ പട്ടിണിയിലായ ജനങ്ങൾക്ക്, പ്രത്യേകിച്ച് വടക്കൻ ഗാസയിൽ, ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അത്യാവശ്യ മാനുഷിക സഹായങ്ങൾ നേരിട്ട് എത്തിക്കുക,
ഗാസയിലെ പലസ്തീനികൾക്ക് അവരുടെ പ്രാദേശിക ജലാശയങ്ങളുടെ നിയന്ത്രണത്തിനുള്ള അവകാശം ഉയർത്തിക്കാട്ടുക എന്നിവയാണ്. അന്താരാഷ്ട്ര കപ്പൽ നിയമം അനുസരിച്ച് ഫ്ലോട്ടില്ലക്ക് തുറന്ന കടലിലൂടെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്. പലസ്തീൻ പ്രദേശിക ജലാതിർത്തിയിൽ പ്രവേശിച്ച് സഹായം നൽകുന്നതിലൂടെ ഇസ്രയേലിന്റെ ഉപരോധത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന രാഷ്ട്രീയ ലക്ഷ്യം.
https://www.facebook.com/Malayalivartha