പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന്‍ ഗുഡാല്‍ അന്തരിച്ചു...

പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന്‍ ഗുഡാല്‍ (91) അന്തരിച്ചു. ചിമ്പാന്‍സികളെ കുറിച്ചുള്ള പഠനത്തിലൂടെ ലോകമറിഞ്ഞ വ്യക്തിയാണ് ജെയിന്‍ ഗുഡാല്‍. കാലിഫോര്‍ണിയില്‍ വച്ചാണ് അന്ത്യം.
ചിമ്പാന്‍സികളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് തന്റെ ജീവിതം മാറ്റിവച്ച വ്യക്തി എന്ന നിലയില്‍ ലോകം ശ്രദ്ധിച്ച വ്യക്തിത്വമാണ് ജെയിന്‍ ഗുഡാലിൻേറത് . ചിമ്പാന്‍സികള്‍ക്ക് ഒരു ഉപകരണം ഉപയോഗിക്കാനായി കാര്യക്ഷമമായി കഴിയുമെന്ന് ആദ്യമായി രേഖപ്പെടുത്തിയ വ്യക്തിയാണ് ഗുഡാല്‍.
പോപുലര്‍ കള്‍ച്ചര്‍, നാഷണല്‍ ജിയോഗ്രഫി തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഗുഡാലിനെ ലോകമറിഞ്ഞത്. യുഎന്‍, ഗ്രീന്‍പീസ് എന്നിവയുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു.
ചിമ്പാന്‍സികളെ സംരക്ഷിക്കാനായി അതിന്റെ ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടണമെന്ന ആശയം ലോകത്തെ ബോധ്യപ്പെടുത്താന്‍ ആയിരുന്നു ജെയിന്‍ ഗുഡാല്‍ ജീവിതം മാറ്റിവച്ചത്. ഇതിനായി ലോകം മുഴുവന്‍ സഞ്ചരിച്ച അവര്‍ ഇത്തരം ഒരു യാത്രയ്ക്കിടെയാണ് കാലിഫോര്‍ണിയയില്‍ വച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.
ഷാഡോസ് ഓഫ് മാന്‍, ചിമ്പാന്‍സീസ് ഓഫ് ഗോംബെ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും ഗുഡാല്‍ രചിച്ചു. നിരവധി പുരസ്‌കാരങ്ങളും ഗുഡാലിനെ തേടിയെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























