ലിസ കുക്കിന് ഫെഡറൽ റിസർവ് ഗവർണറായി തുടരാം... ഫെഡറൽ റിസർവ് ഗവർണർ സ്ഥാനത്തുനിന്ന് ലിസ കുക്കിനെ മാറ്റാനുള്ള ട്രംപിന്റെ നീക്കത്തിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി...

ലിസ കുക്കിനെ ഫെഡറൽ റിസർവ് ഗവർണർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ട്രംപിന്റെ നീക്കത്തിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. ലിസ കുക്കിന് ഫെഡറൽ റിസർവ് ഗവർണറായി തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തിൽ വാദം ജനുവരിയിൽ കേൾക്കുമെന്ന് ഉത്തരവിൽ കോടതി പറഞ്ഞു.
ട്രംപ് തന്നെ പുറത്താക്കിയതിനെതിരെ കുക്ക് ഉന്നയിച്ച ഹർജി തുടരുന്നതിനിടെ, കുക്കിനെ ഗവർണർ സ്ഥാനത്ത് നിലനിർത്തുന്നതിന് അനുകൂലമായി നൽകിയ കീഴ്‌ക്കോടതിയിൽ നിന്നുള്ള വിധി തടയണോ വേണ്ടയോ എന്ന് കോടതി പരിഗണിക്കും. 2026 ൽ വാദം കേൾക്കുന്നതുവരെ കുക്കിന് പദവിയിൽ തുടരാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
അതേസമയം ഫെഡറൽ റിസർവിന്റെ ഗവർണറാകുന്ന ആദ്യ കറുത്ത വർഗക്കാരിയായ അമേരിക്കൻ വനിതയായിരുന്നു ലിസ കുക്ക്. ഭവന വായ്പാച്ചട്ടങ്ങളിൽ ബോധപൂർവം തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് ആഗസ്തിലാണ് ട്രംപ്, ലിസാ കുക്കിനെ പുറത്താക്കിയത്.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു കേന്ദ്രബാങ്കിന്റെ ഗവർണറെ ഒരു പ്രസിഡന്റ്, പദവിയിൽനിന്ന് നീക്കുന്നത്. ഇതിനു പിന്നാലെ തന്നെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും വാദിച്ച് ലിസ കുക്ക് കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ലിസയ്ക്ക് അനുകൂലമായി കീഴ്‌ക്കോടതി വിധി ലഭിച്ചു. ഈ വിധിക്കെതിരെയാണ് ട്രംപ് സുപ്രീകോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha























