ട്രംപിൻറെ 20 ഇന സമാധാന പദ്ധതി ഹമാസ് അംഗീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപിൻറെ 20 ഇന സമാധാന പദ്ധതി ഹമാസ് അംഗീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ഗസ്സയിലെ സമാധാന പ്രവർത്തനങ്ങളിലെ നിർണായക പുരോഗതിയിൽ ട്രംപിൻറെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നു. ബന്ദികളെ വിട്ടയച്ചത് ഒരു സുപ്രധാന ചുവടുവെപ്പാണ്. സുസ്ഥിരവും നീതിയുക്തവുമായ സമാധാനത്തിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണക്കുമെന്നും മോദി എക്സിൽ കുറിക്കുകയും ചെയ്തു.
ട്രംപിൻറെ സമാധാന പദ്ധതി ഗസ്സയിൽ ദീർഘ കാല സമാധാനം കൊണ്ടു വരുമെന്ന് ഈ ആഴ്ച ആദ്യം മോദി എക്സിൽ കുറിച്ചത് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കു വെച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കൽ, ഇസ്രയേലിൻറെ പിൻവാങ്ങൽ, ഇസ്രയേൽ ബന്ധികളുടെ മോചനം, തുടങ്ങിയവ അടങ്ങുന്നതാണ് ട്രംപിൻറെ സമാധാന പദ്ധതി. ഗസ്സയിൽ ബോംബ് വർഷിക്കുന്നത് എത്രയും വേഗം അവസാനിപ്പിക്കണമെന്നും എന്നാൽ മാത്രമേ ബന്ദികളെ മോചിപ്പിക്കാനായി കഴിയൂ എന്നും,ഇത് ഗസ്സയുടെ മാത്രമല്ല മിഡിൽ ഈസ്റ്റിൻറെ മുഴുവൻ സമാധാനത്തിനുവേണ്ടിയാണെന്ന് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ഗസ്സയിൽ സമാധാനം കൊണ്ടു വരുന്നതിൽ മധ്യസ്ഥത വഹിക്കാൻ സഹായിച്ച എല്ലാ രാജ്യങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടുള്ള വിഡിയോയും അദ്ദേഹം പങ്കു വെച്ചുിട്ടുണ്ട്.
https://www.facebook.com/Malayalivartha