ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച സ്ത്രീ ക്യാന്‍സര്‍ ബാധിച്ച് മരിച്ച സംഭവത്തില്‍ കോടികള്‍ പിഴ വിധിച്ച് കോടതി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച സ്ത്രീ ക്യാന്‍സര്‍ വന്ന് മരിച്ചുവെന്ന പരാതിയില്‍ കമ്പനിക്ക് കോടികള്‍ പിഴ വിധിച്ച് കോടതി. 966 മില്യണ്‍ ഡോളര്‍ എകദേശം 85,76,67,93,000 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്.ജീവിതകാലം മുഴുവന്‍ ബേബി പൗഡര്‍ ഉപയോഗിച്ചതിനാലാണ് സ്ത്രീക്ക് ക്യാന്‍സര്‍ വന്നതെന്നാരോപിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. നീണ്ട 15 വര്‍ഷത്തിനൊടുവില്‍ ഇപ്പോഴാണ് കേസില്‍ ലോസ് ഏഞ്ചല്‍സ് സ്‌റ്റേറ്റ് കോടതിയുടെ വിധി വന്നിരിക്കുന്നത്.
ആസ്ബറ്റോസിന്റെ അമിത സമ്പര്‍ക്കം മൂലമുണ്ടാകുന്ന ക്യാന്‍സറാണ് മേ മൂര്‍ എന്ന സ്ത്രീയെ ബാധിച്ചിരുന്നത്. 2021ല്‍ 88ാം വയസിലാണ് ഇവര്‍ മരിച്ചത്. മേ മൂറിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. ഇതിന് മുമ്പും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് സമാനമായ കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോഴത്തെ വിധി ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നുമാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വൈസ് പ്രസിഡന്റായ എറിക് ഹാസ് പ്രസ്താവനയിലൂടെ അറിയിച്ചത്.
2023ല്‍ ലോകമെമ്പാടുമുള്ള വിപണിയില്‍ നിന്ന് ഈ പൗഡര്‍ താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു. പിന്നീട് ഉപഭോക്താക്കള്‍ നല്‍കിയ പല കേസുകളിലും കമ്പനി പരാജയപ്പെട്ടു. ഇപ്പോഴും പല കേസുകളും നേരിടുന്നുണ്ട്.
https://www.facebook.com/Malayalivartha