ഫിലിപ്പീൻസിൽ വൻ ഭൂചലനം..... റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി, തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

ഫിലിപ്പീൻസിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ ഫിലിപ്പീൻസ് പ്രവിശ്യയിൽ പുലർച്ചെയുണ്ടായത്. ഇതേത്തുടർന്ന് തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വലിയ നാശനഷ്ടമുണ്ടായേക്കാവുന്ന തരത്തിൽ വൻ തിരമാലകൾ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പുണ്ട്.
മിൻഡാനാവോ മേഖലയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് . സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും, രക്ഷാപ്രവർത്തകർ സജ്ജമായിരിക്കാനും പ്രസിഡന്റ് നിർദേശിക്കുകയും ചെയ്തു. തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി . മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡാവോ നഗരത്തിലെ സ്‌കൂളുകളിൽ നിന്നും കുട്ടികളെ ഒഴിപ്പിച്ചു.
ഏകദേശം 5.4 ദശലക്ഷം ആളുകളാണ് ഈ മേഖലയിൽ താമസിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരദേശ പ്രദേശങ്ങളെ അപകടകരമായ സുനാമി തിരമാലകൾ ബാധിച്ചേക്കാമെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു.
"https://www.facebook.com/Malayalivartha