2025ലെ സമാധാന നൊബേല്‍ മരിയ കൊരീന മച്ചാഡോയ്ക്ക്

2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോ സ്വന്തമാക്കി. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക ആണ് മരിയ കൊരീന മച്ചാഡോ. 'വെനസ്വേലയുടെ അയണ്‍ ലേഡി' എന്നും മരിയ അറിയപ്പെടുന്നു. ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. മരിയ കൊരീന മച്ചാഡോ സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യ സംരക്ഷണ പോരാട്ടം സമാധാനപരമായി നടത്തിയതിനാണ് പുരസ്‌കാരം. അന്‍പത്തിയെട്ടുകാരിയായ മച്ചാഡോ എന്‍ജിനീയറിങ് ബിരുദധാരികൂടിയാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ അവകാശവാദം ഉന്നയിച്ചെങ്കിലും നിരാശനായി.
സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കുന്ന ഇരുപതാമത് വനിതയാണ് മരിയ. 2011 മുതല്‍ 2014 വരെ വെനസ്വേലയുടെ നാഷണല്‍ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. നിസഹായരായ ആളുകള്‍ക്ക് വേണ്ടി പോരാടിയ വനിത എന്ന് നൊര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി മരിയയെ വിശേഷിപ്പിക്കുന്നു. ലാറ്റിനമേരിക്കയില്‍ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് മരിയ കൊറീന. വെനസ്വേലയിലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുട്ടള്ളത് മരിയയാണ്.
https://www.facebook.com/Malayalivartha