ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...

വെടിനിർത്തൽ കരാർ ലംഘിച്ചാൽ, ഹമാസിനെതിരെ ഇസ്രായേലിന്‍റെ ആക്രമണം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാൻ എല്ലാ ശ്രമവും തുടരുമെന്ന് ഹമാസ് അറിയിച്ചു. വെടിനിർത്തൽ ലംഘിച്ച് ഫലസ്തീനികകൾക്കു നേരെ വീണ്ടും ഇസ്രയേൽ സേനയുടെ ആക്രമണമുണ്ടായി.
ആയുധം അടിയറ വയ്ക്കാൻ ഹമാസ് തയാറായില്ലെങ്കിൽ എന്തുവേണമെന്ന് താൻ ആലോചിക്കുമെന്നും സിഎൻഎൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. കരാർപ്രകാരം ബന്ദികളുടെ മുഴുവൻ മൃതദേഹങ്ങളും വിട്ടുകിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും പ്രതികരിച്ചു.
എന്നാൽ അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനും വീണ്ടെടുക്കാനും ചില പ്രയോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും വൈകാതെ കരാർലക്ഷ്യം പൂർത്തീകരിക്കുമെന്ന് ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു.
https://www.facebook.com/Malayalivartha