കാസര്‍കോട് സ്വദേശിനി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി

ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി കാസര്‍കോട് സ്വദേശിനി നഗ്മ മുഹമ്മദ് മാലിക്. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ്. പോളണ്ടില്‍ അംബാസഡറായിരുന്നു.
കാസര്‍കോടും ദക്ഷിണകന്നഡയിലും അക്ഷരങ്ങളിലൂടെ വിപ്ലവം നടത്തിയ എഴുത്തുകാരി സാറ അബൂബക്കറിന്റെ സഹോദരപുത്രിയായ നഗ്മയുടെ ബാല്യകാലവും പഠനവും രാജ്യതലസ്ഥാനത്തായിരുന്നു. എങ്കിലും ലോകത്തിന്റെ ഏതുകോണില്‍ ചെന്നാലും താനൊരു കാസര്‍കോട്ടുകാരിയെന്നു പറയുന്നതില്‍ അഭിമാനിച്ചിരുന്നു അവര്‍. മറ്റൊരു അമ്മാവന്‍ 1965-ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ 23-ാം വയസ്സില്‍ രക്തസാക്ഷിയായ ലെഫ്. പി.മുഹമ്മദ് ഹാഷിമാണ്. ഇദ്ദേഹത്തോടുള്ള ആദരവായി തളങ്കരയിലെ ഒരു തെരുവിന് അദ്ദേഹത്തിന്റെ പേരും പുലിക്കുന്നില്‍ സ്തൂപവും നിര്‍മിച്ചിട്ടുണ്ട്.
1930 മുതല്‍ 1970 വരെ കാസര്‍കോട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ആദ്യത്തെ മുസ്ലിം അഭിഭാഷകരില്‍ ഒരാളായിരുന്നു നഗ്മയുടെ മുത്തച്ഛനായ ഫോര്‍ട്ട് റോഡ് തെരുവത്ത് കുന്നില്‍ പുതിയപുരയില്‍ അഹമ്മദ്.
"
https://www.facebook.com/Malayalivartha