മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളിയടക്കം അഞ്ചുപേരെ കാണാതായി. രക്ഷപ്പെട്ട രണ്ടുപേരുടെ നില ഗുരുതരമാണ്. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 14 പേര്‍ സുരക്ഷിതരാണെന്നാണ് വിവരം. എം.ടി.സി ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരുമായി പോകുകയായിരുന്ന ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായി ഷിപ്പിംഗ് വൃത്തങ്ങള്‍ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഹൈക്കമ്മിഷണര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. +258870087401 (m), +258821207788 (m), +258871753920 (WhatsApp).
https://www.facebook.com/Malayalivartha